
അബുദാബി: വീണ്ടും മലയാളിയെ കടാക്ഷിച്ചിരിക്കുകയാണ് ഭാഗ്യ ദേവത. അബുദാബി ബിഗ്ടിക്കറ്റ് നറുക്കെടുപ്പിലെ ഒന്നാം സമ്മാനം നേടിയിരിക്കുന്നത് മലയാളിയായ ശ്രീനു ശ്രീധറാണ്. 15 മില്യണ്‍ ദിര്‍ഹമായിരുന്നു(ഏകദേശം 28 കോടി രൂപ) സമ്മാനം. ഞായറാഴ്ച വൈകുന്നേരം നടന്ന നറുക്കെടുപ്പിലാണ് മലയാളിയെ ഒന്നാം സമ്മാനം തേടിയെത്തിയത്. ശ്രീരുവിനെ കൂടാതെ മറ്റ് 11 വിജയികളം ഇന്ത്യക്കാരാണ്.
നിലവില്‍ ഇന്ത്യയില്‍ താമസിക്കുന്ന ശ്രീനുവിനെ സമ്മാനവിവരം അറിയിക്കാന്‍ വിളിച്ചെങ്കിലും ബന്ധപ്പെടാനായില്ല. തുടര്‍ന്ന് മറ്റൊരു നമ്പറില്‍ വിളിച്ചാണ് വിവരം അറിയിച്ചത്. ശ്രീനു ഓണ്‍ലൈനിലൂടെ എടുത്ത 098165 എന്ന നമ്പറുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
രണ്ടാം സമ്മാനമായ ബി.എം.ഡബ്ല്യു സീരീസ് 9 ലഭിച്ചത് നിഷാദ് ഹമീദിനാണ്. സാഹിര്‍ ഖാന് (ഒരു ലക്ഷം ദിര്‍ഹം), സിദ്ദീഖ് ഒതിയോരത്ത് (90,000), അബ്ദുല്‍ റഷീദ് കോടാലിയില്‍ (70,000), രാജീവ് രാജന് (50,000), ജോര്‍ജ് വര്‍ഗീസ് (30,000), സജിത്കുമാര്‍ സദാശിവന് നായര്‍, പെച്ചിമുത്തു കാശിലിംഗം (20,000 ദിര്‍ഹം വീതം), ശ്രീകാന്ത് നായിക്, അരുണ്‍ ബാബു (10,000 ദിര്‍ഹം വീതം) എന്നിവരാണ് സമ്മാനം ലഭിച്ച മറ്റുള്ളവര്‍.






