
തിരുവനന്തപുരം :പൊതുമരാമത്ത് വകുപ്പില്‍ ചെയ്യാത്ത ജോലിയുടെ പേരില്‍ വ്യാജ ബില്ലുണ്ടാക്കി ഖജനാവില്‍ നിന്ന് പണം തട്ടി. പൊതുമരാമത്ത് എറണാകുളം റോഡ്സ് ഡിവിഷനിലാണ് 1.77 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. സംഭവത്തില്‍ ഉത്തരവാദികളായ ആറ് ഉദ്യോഗസ്ഥരെ സസ്പെന്റു ചെയ്തു. എട്ടു പേര്‍ക്കെതിരെ അച്ചടക്ക നടപടിക്കും മന്ത്രി ജി.സുധാകരന് നിര്‍ദേശം നല്കി.
വ്യാജബില്ലുണ്ടാക്കി പണം തട്ടിയെടുത്ത ദ്യോഗസ്ഥരില്‍ നിന്നുതന്നെ തിരിച്ചുപിടിക്കാന്‍ മന്ത്രി നിര്‍ദേശം നല്കി.






