അഹമ്മദാബാദ്: റോഡരുകിലെ ഭക്ഷണശാലയിലുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ പിന്നാക്ക വിഭാഗത്തില്‍പെട്ട യുവാവിന് ക്രൂരമര്‍ദ്ദനം. ഒരു സംഘം ആളുകള്‍ ചേര്‍ന്ന് വസ്ത്രമുരിഞ്ഞ ശേഷം യുവാവിനെ വടികൊണ്ട് തല്ലിച്ചതയ്ക്കുകയും തലയിലും മുതുകിലും ചവിട്ടുകയും ചെയ്തു. അഹമ്മദാബാദിലെ സബര്‍മതി ടോള്‍ നക മേഖലയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.
മര്‍ദ്ദനത്തെ തുടര്‍ന്ന് അവശനിലയിലായ യുവാവിനെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിനു പരിക്കേറ്റുവെങ്കിലും ഗുരുതരമല്ല. പ്രഗ്നേഷ് പര്‍മര്‍, ജയേഷ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റതെന്ന് പോലീസ് അറിയിച്ചു.
ഭക്ഷണശാല ഉടമയുമായി പ്രഗ്നേഷ് തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഉടമ ഒരുസംഘം ആളുകളെ കൂട്ടി ഇവരെ മര്‍ദ്ദിക്കുകയായിരുന്നു. ഉടമയ്ക്കും മറ്റുള്ളവര്‍ക്കുമെതിരെ വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്. പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തിനു നേര്‍ക്കുള്ള ആക്രമണത്തിനും കേസെടുത്തതായി പോലീസ് അറിയിച്ചു. സ്ഥാപനമുടമ മഹേഷിനെ അറസ്റ്റു ചെയ്തു. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.
ആക്രമണത്തിന്റെ വീഡിയോ ദൃശ്യം വദ്ഗം എംഎല്‍എ ജിഗ്നേഷ് മേവനി ട്വിറ്ററിലൂടെ പുറത്തുവിട്ടു. ആക്രമണത്തിനു പിന്നിലുള്ള എല്ലാവരേയും 24 മണിക്കൂറിനുള്ളില്‍ അറസ്റ്റു ചെയ്തില്ലെങ്കില്‍ ദളിത് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അഹമ്മദാബാദില്‍ ബന്ദിന് ആഹ്വാനം ചെയ്യുമെന്ന് മേവാനി പറഞ്ഞു. ആള്‍ക്കൂട്ട ആക്രമണത്തിന്റെ സംസ്കാരം ഗുജറാത്തില്‍ അനുവദിക്കില്ല. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ സംസ്ഥാനത്ത് 12-13 പിന്നാക്ക വിഭാഗക്കാരാണ് ഗുജറാത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ സംസ്ഥാന ആഭ്യന്തര മന്ത്രിയോ ഡി.ജി.പിയോ അപലപിക്കാന്‍ പോലും തയ്യാറായിട്ടില്ല.-മേവാനി കൂട്ടിച്ചേര്‍ത്തു.

Comments