
ന്യൂഡല്‍ഹി : നടുറോഡില്‍ തടസ്സം സൃഷ്ട്ടിച്ച ആളോട് മാറാന്‍ പറഞ്ഞ യുവതിക്ക് ആക്രമണം. ഞായറാഴ്ചയാണ് സംഭവം. വൈകീട്ട് നടുറോഡില്‍ തടസ്സം സൃഷ്ട്ടിച്ച വ്യക്തിയോട് മാറാന്‍ പറഞ്ഞപ്പോള്‍ ഇയാള്‍ യുവതിയെ മര്‍ദ്ദിക്കുകയായിരുന്നു.
കാറില്‍ നിന്ന് കൈയി പുറത്തിട്ട് ഇയാള്‍ യുവതിയുടെ മുഖത്ത് ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ അസഭ്യം പറയുകയും ചെയ്തു. സ്ത്രീ സഹായത്തിനായി 100 ലും 112 ലും വിളിച്ചെങ്കിലും അത് പ്രവര്‍ത്തനക്ഷമമായിരുന്നില്ല.
ഉടന്‍ തന്നെ കാറെടുത്ത് പോയ യുവതി സമീപത്തുണ്ടായിരുന്ന ഉദ്ദ്യേഗ്സ്ഥനോട് വിവരം പറഞ്ഞു. എന്നാള്‍ ഇയാള്‍ എത്തിയപ്പോഴേക്കും അയാള്‍ കാറുമെടുത്ത് സ്ഥലം വിട്ടിരുന്നു. തന്റെ കാറില്‍ വൈകിട്ട് ഓഫീസില്‍ നിന്നും വീട്ടലേക്ക് മടങ്ങുകയായിരുന്നു. യുവതി. സംഭവത്തില്‍ യുവതി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.






