ശബരിമല യുവതീ പ്രവേശനം: പിണറായി വിജയന് ഇരട്ടത്താപ്പിന്റെ ഉസ്താദ്, ജനങ്ങളെ ഇങ്ങനെ കബളിപ്പിക്കണോയെന്ന് വി. മുരളീധരന്
ശബരിമല യുവതീ പ്രവേശനം: പിണറായി വിജയന് ഇരട്ടത്താപ്പിന്റെ ഉസ്താദ്, ജനങ്ങളെ ഇങ്ങനെ കബളിപ്പിക്കണോയെന്ന് വി. മുരളീധരന്
Authored by Web Desk | Last updated: 04 Nov 2019, 7:01 PM | 1 min read
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരന്. ശബരിമല വിഷയത്തില്‍ വിശ്വാസിക്കള്ക്കൊപ്പമെന്ന് പറഞ്ഞ് വോട്ടുപിടിച്ച പിണറായി വിജയന് ഇരട്ടത്താപ്പിന്റെ ഉസ്താദാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. യുവതീ പ്രവേശന വിധിയില്‍ ഏതെങ്കിലും ഒരു നിലപാടില്‍ ഉറച്ച് നില്‍ക്കാനും ജനങ്ങളെ ഇങ്ങനെ കബളിപ്പിക്കണോ എന്നും അദ്ദേഹം ചോദിച്ചു.
ശബരിമല വിഷയത്തില്‍ പുനപരിശോധനയുടെ കാര്യത്തിലും സുപ്രീം കോടതി വിധി നടപ്പാക്കുക എന്നതാണെന്ന് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നിയമസഭയില്‍ പറഞ്ഞിരുന്നു.
2018 സെപ്തംബര്‍ 28നാണ് ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വരുന്നത്. 28 വര്‍ഷം നീണ്ട നിയമ പോരാട്ടത്തിന് ശേഷമാണ് വിധി വരുന്നത്. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീ പ്രവേശനം വിലക്കിയ 1965ലെ കേരള ക്ഷേത്രപ്രവേശന ചട്ടത്തിലെ മൂന്ന് (ബി) ചട്ടമാണ് കോടതി റദ്ദാക്കിയത്.
അഞ്ചംഗ ബെഞ്ചിലെ നാല് ജഡ്ജിമാര്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചപ്പോള്‍ ബെഞ്ചിലെ ഏക വനിതാ ജഡ്ജി വിധിയെ എതിര്‍ത്തിരുന്നു. സ്ത്രീകളെ ശാരീരികാവസ്ഥയുടെ പേരില്‍ വിലക്കാനാകില്ലെന്നും പുരുഷാധിപത്യമാണ് പ്രവേശന വിലക്കിനുള്ള മൂലകാരണമെന്നും കോടതി നിരീക്ഷിച്ചു.