
വാഷിങ്ടണ്‍: യുഎസ് ഹൈസ്കൂള്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലകനെ സസ്പെന്‍ഡ് ചെയ്യാനുണ്ടായ കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. കോച്ച് പരിശീലിപ്പിച്ച ടീം പരിധിയില്‍ അധികം പോയിന്റ് നേടിയെന്നാണ് സസ്പെന്ഷന് കാരണമായി പറഞ്ഞത്. യു എസ് ലോങ് ഐലന്റ് പ്ലെയ്ന്എഡ്ജ് ഹൈസ്കൂള്‍ പരിശീലകന് റോബ് ഷവറെയാണ് വിചിത്ര കാരണം പറഞ്ഞ് സസ്പെന്‍ഡ് ചെയ്തത്.
61 പോയിന്റാണ് റോബ് പരിശീലിപ്പിച്ച ടീം നേടിയ പോയിന്റെ എതിര് ടീം ആകട്ടെ ആകെ നേടിയത് 13 പോയിന്റും. സ്കോര്‍ പൊളിസി പ്രകാരം 61 പോയിന്റ് എന്നത് പരിധിക്ക് അപ്പുറമാണെന്ന് കാട്ടിയാണ് പരിശീലകനെ പുറത്താക്കിയത്. കഴിഞ്ഞ ഒക്ടോബര്‍ 25നാണ് മത്സരം നടന്നത്. തങ്ങളുടെ ടീം 42 പോയിന്റില്‍ അദികം കടന്നാല്‍ പരിശീലകന് വിജയ മാര്‍ജിനെ കുറിച്ച് സമിതിക്ക് വിശദീകരണം നല്‍കണം. കളിയുടെ നിലവാരം ഉയര്ത്തുന്നതിനാണിതെന്നാണ് പറയുന്നത്.
ഇത്തരത്തിലൊരു വിചിത്ര നിയമത്തിന്റെ പേരില്‍ ആദ്യമായി ശിക്ഷാ നടപടി നേരിടേണ്ടി വരുന്ന പരിശീലകനായി റോബ്. വേണ്ട ലീഡ് ഉണ്ടായിട്ടും താരങ്ങളെ സബ്സ്റ്റിറ്റിയൂട്ട് ചെയ്യാതെ കളി തുടര്‍ന്നതിനെതിരെയാണ് നടപടി സ്വീകരിച്ചത് എന്ന് ലോപിസോഡ് സ്കോര്‍ കമ്മിറ്റി നിലപാടെടുക്കുന്നു.






