കോഴിക്കോട്: സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യതാ മത്സരത്തില്‍ കേരളത്തിന് വിജയത്തുടക്കം. കോഴിക്കോട് കോര്പ്പറേഷന് ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആന്ധ്രാപ്രദേശിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് കേരളം പരാജയപ്പെടുത്തി. ആദ്യ പകുതിയില്‍ എതിരില്ലാത്ത രണ്ട് ഗോളിന് കേരളം മുന്നിലായിരുന്നു.
പകരക്കാരനായി ഇറങ്ങിയ എമില്‍ ബെന്നി കേരളത്തിനായി ഇരട്ട ഗോളുകള്‍ നേടി. 53, 63 മിനിറ്റുകളിലാണ് എമില്‍ ഹൈദരാബാദിന്റെ വല ചലിപ്പിച്ചത്. വിബിന് തോമസ്, ലിയോണ്‍ അഗസ്റ്റിന്, എന്‍. ഷിഹാദ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി.
തുടക്കം മുതല്‍ തന്നെ ആക്രമണ ശൈലിയില്‍ കളിച്ച കേരളത്തിന് മുന്നില്‍ ആന്ധ്രയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടില്‍ ഇന്ന് മുതല്‍ പത്ത് ദിവം ഓരോ മത്സരങ്ങളാണ് നടക്കുന്നത്. ഇരു ഗ്രൂപ്പുകളില്‍ നിന്നും ചാമ്പ്യന്മാര് മാത്രം ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടും. ഒന്‍പതിന് തമിഴ്നാടിനെതിരെ കേരളം രണ്ടാം മത്സരത്തിനിറങ്ങും.






