തിരുവനന്തപുരം: ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റിയെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ പൂര്‍ണ്ണമായും വ്യാജവും വസ്തുതാ വിരുദ്ധവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കോര്‍ കമ്മിറ്റിയില്‍ സംഭവിക്കാത്ത കാര്യങ്ങള്‍ ചില മാധ്യമ പ്രവര്‍ത്തകര്‍ സങ്കല്‍പ്പ കഥകളാക്കി, വിവാദമാക്കി അവതരിപ്പിക്കുന്നതില്‍ ബിജെപി ശക്തമായ പ്രതിഷേധിക്കുന്നു.
കോര്‍ കമ്മറ്റിയില്‍ എസ് സുരേഷിനെതിരെ വിമര്‍ശനം ഉയര്‍ന്നുവെന്ന വാര്‍ത്തകള്‍ പൂര്‍ണ്ണമായും തെറ്റാണ്. ബിജെപിയുടെ ദേശീയ - സംസ്ഥാന നേതൃത്വങ്ങള്‍ക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷിന് മേല്‍ പൂര്‍ണ്ണ വിശ്വാസം രേഖപ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും, നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ നടത്തുന്ന ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ വീഴില്ലെന്നുറപ്പാണ്. എന്നാല്‍ പൊതു സമൂഹത്തില്‍ പാര്‍ട്ടിയെ അപമാനിക്കാനാണ് ചിലരുടെ ലക്ഷ്യമെങ്കില്‍ അതു പരാജയപ്പെടും. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ ഒന്നും തന്നെ നടന്നിട്ടില്ലെന്ന് നിരവധി തവണ മാധ്യമങ്ങളോട് വ്യക്തമാക്കിക്കഴിഞ്ഞതാണ്.
നടക്കാത്ത ചര്‍ച്ചകള്‍ നടന്നു എന്ന തരത്തില്‍ വീണ്ടും വീണ്ടും വ്യാജ പ്രചാരണങ്ങള്‍ തുടരുന്നത് മാധ്യമ ധര്‍മ്മമല്ല. നടന്നിട്ടില്ലാത്ത ഒരു കാര്യത്തെക്കുറിച്ച്, നൂറ്റാണ്ടിലധികമായി സമൂഹത്തില്‍ വിശ്വാസ്യത നേടിയ മാധ്യമങ്ങള്‍ പോലും വസ്തുതയുടെ ഒരു ശതമാനം പോലുമില്ലാത്ത വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. രാജ്യത്തെയും സമൂഹത്തെയും നേരിട്ട് ബാധിക്കുന്ന ഗുരുതര വിഷയങ്ങളില്‍ മൗനം പാലിക്കുന്നവര്‍, രാജ്യവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന രാഷ്ട്രീയ ശക്തികള്‍ക്കെതിരെ പ്രതികരിക്കാന്‍ മടിക്കുന്നവര്‍, 'വന്ദേമാതരം' പാടുന്നതില്‍ പോലും മടിക്കുന്ന സര്‍ക്കാരിനെതിരെ മിണ്ടാട്ടം മുട്ടുന്നവര്‍ അതേസമയം ബിജെപിയുടെ ആഭ്യന്തര വിഷയങ്ങളില്‍ കാണിക്കുന്ന ഈ അമിതമായ താല്‍പര്യവും ശുഷ്‌കാന്തിയും നല്ലതല്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങള്‍. ആ ഉത്തരവാദിത്വം വസ്തുതകളോടും സമൂഹത്തോടും പുലര്‍ത്തേണ്ടതുണ്ട്. യഥാര്‍ത്ഥത്തില്‍ സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ആവശ്യമായ ശ്രദ്ധ നല്‍കാതെ, അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നത് മാധ്യമങ്ങളുടെ വിശ്വാസ്യതയെ മാത്രമല്ല, സമൂഹത്തെയും ദോഷകരമായി ബാധിക്കും. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എനിക്ക് പറയാനുള്ളത് വളരെ ലളിതമാണ്. വാര്‍ത്തയ്ക്ക് മുമ്പ് വസ്തുത പരിശോധിക്കുക. വിവാദത്തിന് മുമ്പ് സത്യം അന്വേഷിക്കുക. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് മുകളില്‍ മാധ്യമ ധര്‍മ്മത്തെ ഉയര്‍ത്തിപ്പിടിക്കണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

Comments