തൃശൂർ: മാള പള്ളിപ്പുറത്ത് വീട്ടുമുറ്റത്തെ കിണറ്റിൽ അജ്ഞാതനായ പുരുഷന്റെ മൃതദേഹം കണ്ടെത്തി. പള്ളിപ്പുറം കടവിൽ വീട്ടിൽ സഗീറിന്റെ വീട്ടിലെ കിണറ്റിലാണ് 50 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ മാള പൊലീസ് അന്വേഷണം ആരംഭിച്ചു.
വീട്ടുമുറ്റത്തെ കിണറ്റിലെ വല നീങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് വീട്ടുകാർ മാള പൊലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. സ്ഥലത്തെത്തിയ ഫയർഫോഴ്സ് മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തു.
എന്നാൽ മരിച്ചയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. മരിച്ചത് പ്രദേശവാസിയല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സമീപപ്രദേശങ്ങളിലെ മിസ്സിംഗ് കേസുകൾ പരിശോധിച്ച് മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.

Comments