More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

'സമുദ്ര മന്ദൻ' കേരളത്തിന്റെ സമുദ്രോത്പാദനരംഗത്ത് പുതിയ മുഖം; വരുന്നത് വൻ മാറ്റം, കേരളം സമുദ്ര സംസ്ഥാനമായി മാറുന്നു !

Authored by Web Desk | Last updated: 11 Aug 2026, 2:52 PM | 2 min read

Print

ദേശീയ ഊർജ്ജസുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ആഴക്കടലിലെയും അൾട്രാ -ആഴക്കടലിലെയും എണ്ണ,വാതക പര്യവേഷണ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുകയാണ് 84,084 കോടി രൂപയുടെ പദ്ധതിയുടെ ലക്ഷ്യം.പെട്രോളിയം/ പ്രകൃതിവാതക മന്ത്രാലയത്തിനാണ് പദ്ധതിയുടെ നിർവഹണചുമതല. 2030 -31 സാമ്പത്തിക വർഷമാണ് പദ്ധതിയുടെ കാലാവധി.

'സമുദ്ര മന്ദൻ' കേരളത്തിന്റെ സമുദ്രോത്പാദനരംഗത്ത് പുതിയ മുഖം; വരുന്നത് വൻ മാറ്റം, കേരളം സമുദ്ര സംസ്ഥാനമായി മാറുന്നു !
തിരുവനന്തപുരം: സംസ്ഥാനത്ത് വിപ്ലവകരമായ വൻ മുന്നേറ്റത്തിന് വഴി തെളിക്കുന്ന സമുദ്ര മന്ദൻ പദ്ധതിക്ക് തുടകമാകുന്നു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഈ പദ്ധതി, 600 കി.മീ തീരപ്രദേശമുള്ള കേരളത്തിനാണ് ഏറെ ഗുണം ചെയ്യുക. സമുദ്ര മന്ദൻ -നാഷണൽ ഓഫ് ഷോർ എക്സ്പ്ലോറേഷൻ സ്കീം എന്ന് ഔദ്യോഗികതലത്തിൽ പേരിട്ടിട്ടുള്ള ഈ പദ്ധതിക്ക് ജൂലൈ 31നാണ് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകിയത്.

ദേശീയ ഊർജ്ജസുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ആഴക്കടലിലെയും അൾട്രാ -ആഴക്കടലിലെയും എണ്ണ,വാതക പര്യവേഷണ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുകയാണ് 84,084 കോടി രൂപയുടെ പദ്ധതിയുടെ ലക്ഷ്യം.പെട്രോളിയം/ പ്രകൃതിവാതക മന്ത്രാലയത്തിനാണ് പദ്ധതിയുടെ നിർവഹണചുമതല. 2030 -31 സാമ്പത്തിക വർഷമാണ് പദ്ധതിയുടെ കാലാവധി.

പദ്ധതിക്കായി ആകെ നീക്കി വെച്ചിട്ടുള്ള 84,0 84 കോടി രൂപ നാല് പ്രധാന സാമ്പത്തിക വിഹിതങ്ങളായി തിരിച്ചു കഴിഞ്ഞു. കടൽത്തീര ഭൂമിശാസ്ത്ര ഘടനകൾ മാപ്പ് ചെയ്യുന്നതിനും ഡാറ്റ ശേഖരണങ്ങൾ നവീകരിക്കുന്നതിനുമായി വലിയതോതിലുള്ള 2ഡി, 3ഡി ഭൂകമ്പ സർവ്വേകൾ നടത്തുന്നതിനായുള്ള ഡീ - സ്മിക് ഡാറ്റ അക്വിസിഷന് 28500 കോടി രൂപയും ഏകദേശം 60 ആഴക്കടൽ, അൾട്രാ ആഴക്കടൽ കിണറുകൾക്ക് ധനസഹായം നൽകുന്നതിനായുള്ള എക്സ്പ്ളോറേറ്ററി ഡ്രില്ലിംഗിന് 43,200 കോടി രൂപയും നീക്കിവെച്ചു. ആഴക്കടൽ, അൾട്രാ ആഴക്കടൽ കിണറുകൾക്ക് സർക്കാർ റിസ്ക് ഷെയറിംഗ് 50 ശതമാനം വരെയാണ്. കിണർ ഒന്നിന് 675 കോടി രൂപ വരെ നൽകും.

പൊതു അടിസ്ഥാന സൗകര്യങ്ങൾക്കായി നീക്കി വച്ചത് 10,000 കോടി രൂപയാണ്. മഹാനദി, ഡച്ച് തുടങ്ങിയ തീരപ്രദേശങ്ങളിൽ ഒറ്റപ്പെട്ടതോ നിഷ്ക്രിയമായതോ ആയ പൈപ്പ്ലൈനുകൾ നിർമ്മിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഡ്രില്ലിംഗ് റിഗ്ഗുകൾക്കും ഉപകരണങ്ങൾക്കുമായി ഒരു സംയോജിത ആഭ്യന്തര നിർമ്മാണ സേവന ആവാസ വ്യവസ്ഥ സ്ഥാപിക്കുന്നതിനായി നിർമ്മാണ മേഖലയ്ക്ക് 2,000 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.

ഭാരതത്തിന്റെ ഹൈഡ്രോകാർബൺ കരുതൽ ശേഖരത്തിലേക്ക് 600 ദശലക്ഷം എണ്ണയ്ക്ക് തുല്യമായ ഹൈഡ്രോകാർബൺ കൂട്ടിച്ചേർക്കുകയാണ് സമുദ്ര മന്തൻ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ആഭ്യന്തര ഉത്പാദനശേഷി ഉയർത്തുകയും അസംസ്കൃത എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കുക, ഉയർന്ന മൂലധനചെലവ് ലഘൂകരിക്കുക, അതിർത്തി ജലാശയങ്ങളിൽ സ്വകാര്യമേഖലയുടെ നിക്ഷേപം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളും ഇവയിൽ ഉൾപ്പെടുന്നു.

സമുദ്ര മന്ദന്റെ പിന്തുണയോടെ കേരള സർക്കാരിന്റെ മിഷൻ സമുദ്ര' പദ്ധതി നടപ്പാക്കും. 2026-27ലെ പുതുക്കിയ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള ഈ പദ്ധതിക്കായി 400 കോടി രൂപയാണ് സർക്കാർ നീക്കിവച്ചത്. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ കേരളത്തെ ഒരു ആഗോള സമുദ്ര കേന്ദ്രമാക്കും. കേരളത്തിലെ 600 കിലോമീറ്റർ തീരപ്രദേശം, വിഴിഞ്ഞം, കൊച്ചി എന്നിവിടങ്ങളിലെ അന്താരാഷ്ട്രതുറമുഖങ്ങൾ എന്നിവയെ ഏകീകൃത പോർട്ട്‌ സിറ്റി സമ്പദ് വ്യവസ്ഥയിലേക്ക് സംയോജിപ്പിക്കാനും ഉദ്ദേശ്യമുണ്ട്.

കേന്ദ്രസർക്കാരിന്റെ സമുദ്ര മന്തൻ, കേരള സർക്കാരിന്റെ മിഷൻ സമുദ്ര എന്നീ പദ്ധതികൾ അറബിക്കടൽ തീരത്തുള്ള ഉപദ്വീപ് സമുദ്രസംസ്ഥാനം എന്ന് വിശേഷിപ്പിക്കാവുന്ന കേരളത്തിനുണ്ടാക്കുന്ന അടിസ്ഥാന പുരോഗതിയും സാമ്പത്തിക വളർച്ചയും വളരെ വലുതായിരിക്കും.

Tags

  • samudra manthan

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-facebook

വാര്‍ദ്ധക്യ പെന്‍ഷന്‍ തടഞ്ഞുവെച്ചു; മലപ്പുറത്ത് മുസ്‌ലിം ലീഗ് നേതാവിന് സസ്‌പെന്‍ഷന്‍

സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് മാറ്റുന്ന ബില്ലിന് ലോക്സഭയുടെ അംഗീകാരം

സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് മാറ്റുന്ന ബില്ലിന് ലോക്സഭയുടെ അംഗീകാരം

തൃശൂരിൽ വീട്ടുമുറ്റത്തെ കിണറ്റിൽ അജ്ഞാതന്റെ മൃതദേഹം; മരിച്ചത് 50 വയസ് തോന്നിക്കുന്ന പുരുഷൻ

തൃശൂരിൽ വീട്ടുമുറ്റത്തെ കിണറ്റിൽ അജ്ഞാതന്റെ മൃതദേഹം; മരിച്ചത് 50 വയസ് തോന്നിക്കുന്ന പുരുഷൻ

കേരളത്തിന്റെ അടിസ്ഥാന വികസനത്തിന് പുതിയ 15 കേന്ദ്ര പദ്ധതികൾ; ടൂറിസം മേഖലയിൽ മാറാത്തത് മാറും !

കേരളത്തിന്റെ അടിസ്ഥാന വികസനത്തിന് പുതിയ 15 കേന്ദ്ര പദ്ധതികൾ; ടൂറിസം മേഖലയിൽ മാറാത്തത് മാറും !

photo-facebook

മാർക്സിസ്റ്റ് സൈദ്ധാന്തികനും ശാസ്ത്രപ്രചാരകനുമായിരുന്ന എം പി പരമേശ്വരൻ അന്തരിച്ചു

ജീപ്പ് പിന്നിൽ നിന്ന് തടഞ്ഞു; മുന്നിൽ ആരുമില്ല എല്ലാവരും പിന്നിൽ; എം എല്‍ അശ്വിനിയെ ട്രോളി കൊന്നു!

ജീപ്പ് പിന്നിൽ നിന്ന് തടഞ്ഞു; മുന്നിൽ ആരുമില്ല എല്ലാവരും പിന്നിൽ; എം എല്‍ അശ്വിനിയെ ട്രോളി കൊന്നു!

Comments