തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനത്തിൽ അടിമുടി മാറ്റം വരുന്നു. 15 പുതിയ പദ്ധതികൾ നിലവിൽ വരുന്നതോടെ കേരളത്തിന്റെ വികസനത്തിന് തടസമായ പലതും മാറും. മത്സ്യബന്ധനം, ടൂറിസം, നഗര വികസനം എന്നിവ അടിസ്ഥാനമാക്കി ഒട്ടനവധി പദ്ധതികളാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.ഈ പദ്ധതികളുടെ നടത്തിപ്പിനായി സാമ്പത്തികവിഹിതവും കേന്ദ്ര സർക്കാർ നൽകി.
മത്സ്യബന്ധന- നീല സമ്പദ് വ്യവസ്ഥ, ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ, നഗര-പ്രാദേശിക വികസനം, റെയിൽ ആൻഡ് ഇന്നൊവേഷൻ കണക്ടിവിറ്റി,ആയുഷ് ആൻഡ് ആരോഗ്യ സംരക്ഷണം എന്നിവയാണ് കേരളത്തിനുവേണ്ടി നരേന്ദ്രമോദി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള 15 പദ്ധതികളിൽ പ്രധാനമായിട്ടുള്ളവയെന്നു ചൂണ്ടിക്കാണിക്കുന്നു.
മത്സ്യബന്ധന- നീല സമ്പത് വ്യവസ്ഥയിൽ ൽ പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജന (പി. എം .എം .എസ് . വൈ), മത്സ്യബന്ധന- അക്വാ കൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് ഫണ്ട് (എഫ്. ഐ .ഡി . എഫ് )എന്നിവയുടെ നടത്തിപ്പ് എന്നിവയാണ് പ്രധാനമായിട്ടുള്ളത്.കേരളത്തിലെ പ്രധാന മത്സ്യബന്ധന തുറമുഖങ്ങളിലൊന്നായ അർത്തുങ്കൽ തുറമുഖത്തിന്റെ നവീകരണം എഫ് .ഐ . ഡി .പി യുടെ സഹായത്തോടെ നടത്തും. ആലപ്പുഴ ജില്ലയിലെ ചേർത്തല അർത്തുങ്കലിലെ ഈ മത്സ്യബന്ധന തുറമുഖത്തിന്റെ നവീകരണത്തിന് 150 മുതൽ 1,060 കോടി രൂപവരെയാണ് കണക്കാക്കിയിട്ടുള്ളത്.ആധുനിക തീരദേശ മത്സ്യബന്ധന ഗ്രാമങ്ങൾ,കൃത്രിമ പവിഴപ്പുറ്റുകളുടെ നിർമിതി,കപ്പലുകളിലെ ട്രാൻസ്ഫോണ്ടർ സ്ഥാപിക്കൽ എന്നിവയും കേന്ദ്രസർക്കാറിന്റെ മത്സ്യബന്ധന -നീല സമ്പദ് വ്യവസ്ഥയുടെ പ്രത്യേകതയാണ്.
തീർത്ഥാടന പുനരുജ്ജീവനവും ആത്മീയ പൈതൃക വർദ്ധനവും ലക്ഷ്യമാക്കിയുള്ള 'പ്രസാദ്', പ്രാദേശിക ടൂറിസം വർദ്ധിപ്പിക്കുന്നതിനായുള്ള 'സ്വദേശ് ദർശൻ'എന്നിവയാണ് ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായുള്ള കേന്ദ്രസർക്കാർ പദ്ധതികളിൽ ഒന്നാമത്തേത് .
ഗുരുവായൂർ ക്ഷേത്രത്തിന്റെ വികസനമാണ് 'പ്രസാദ് 'ലെ പ്രധാന പദ്ധതി. 45.19 കോടി രൂപയാണ് ഈ പദ്ധതിക്കുള്ള കേന്ദ്രവിഹിതം . 'സ്വദേശ് ദർശൻ'പദ്ധതിയിൽ 64.8 കോടിരൂപയുടെ പത്തനംതിട്ട- ഗവി -വാഗമൺ- തേക്കടി സർക്യൂട്ട്,46.54 കോടി രൂപയുടെ ശബരിമല വികസനം-എരുമേലി-പമ്പ -സന്നിധാനം സർക്യൂട്ട്,78.08 കോടിരൂപയുടെ ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം, 66.42 കോടി രൂപയുടെ ശിവഗിരി ശ്രീനാരായണഗുരു ആശ്രമം -അരുവിപ്പുറം -കുന്നുംപുറം- ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സർക്യൂട്ട് തുടങ്ങിയവ ഉൾപ്പെടുന്നു.
നഗര-പ്രാദേശിക വികസനത്തിനായി 22,000 കോടി രൂപയിലേറെവരുന്ന നിക്ഷേപമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്.സ്മാർട്ട് സിറ്റി മിഷനും കമ്മ്യൂണിറ്റി പദ്ധതികൾക്കുംകീഴിൽ തിരുവനന്തപുരം -കൊച്ചി എന്നിവ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ അടിസ്ഥാന സൗകര്യ വർദ്ധനവാണ് ലക്ഷ്യം.
പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ, പാസഞ്ചർ ലൈനുകൾ തിരുവനന്തപുരത്ത് സി. എസ്. ഐ. ആർ -എൻ. ഐ .ഐ .എ .എസ് . ടി ഇന്നവേഷൻ, ടെക്നോളജി എന്റർപ്രണർ ഷിപ്പ് ഹബ്ബിനുള്ള അടിത്തറ എന്നിവയാണ് റെയിൽ ആൻഡ് ഇന്നവേഷൻ കണക്ടിവിറ്റിയിൽ പ്രാധാന്യമേറിയത്.
പരമ്പരാഗത വൈദ്യശാസ്ത്ര വിഭാഗത്തിന്റെ പ്രോത്സാഹനത്തിനായി ദേശീയ ആയുഷ്മിഷൻ (എൻ .എ .എം) വഴി കേരളത്തിലുടനീളം നൂറുകണക്കിന് ആയുഷ് വെൽനസ് സെന്ററുകളുടെ പ്രവർത്തനം വ്യാപിപ്പിക്കുകയാണ് ആയുഷ് -ആരോഗ്യ സംരക്ഷണം പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനായി 2025 -26 വർഷത്തിൽ 5,138.390 ലക്ഷം രൂപ കേന്ദ്രസർക്കാർ നീക്കി വെച്ചു കഴിഞ്ഞു. കഴിഞ്ഞ നാല് സാമ്പത്തിക വർഷങ്ങളിലായി ഈ രംഗത്ത് 28,565. 577 ലക്ഷം രൂപയാണ് ഭാരതസർക്കാർ ചെലവഴിച്ചിട്ടുള്ളത്.

Comments