
അശ്ലീല സൈറ്റിലൂടെ നടിമാരുടെ നഗ്നത കണ്ട ഇന്ത്യക്കാര്‍ അടക്കമുള്ളവരുടെ വിവരങ്ങള്‍ പുറത്തായി. വി.ടി.എക്സ് മീഡിയയുടെ കീഴിലുള്ള അമച്വര്‍ ടി.വി, വെബ്ക്യാം പോര്‍ണോ, എക്സ്.എക്സ്.എക്സ് ഡോട്ട് നെറ്റ് എന്നീ സൈറ്റുകളുടെ വിവരങ്ങളാണ് പുറത്തായത്. സ്പെയിനിലെ ബാഴ്സലോണ കേന്ദ്രമാക്കിയാണ് ഈ മൂന്ന് സൈറ്റുകളും പ്രവര്‍ത്തിക്കുന്നത്. ബാക്ക് എന്‍ഡ് ഡാറ്റ എന്‍ക്രിപ്പ്റ്റ് ചെയാതെ തുറന്നിട്ടത് കാരണമാണ് അശ്ലീല സൈറ്റുകളില്‍ നിന്നും വിവരങ്ങള്‍ ചോരാന്‍ കാരണമായത്.
ഉപഭോക്താക്കളുടേതിനൊപ്പം തന്നെ പോണ് നടിമാരുടെയും നടന്മാരുടെയും വിവരങ്ങളും സൈറ്റുകളില്‍ നിന്നും ചോര്‍ത്തപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സൈറ്റുകളുടെ ഉപഭോക്താക്കളുടെ ലോഗിന്‍ വിവരങ്ങളും അവര്‍ സൈറ്റുകളില്‍ 'പെര്‍ഫോം' ചെയ്യുന്ന നടിമാര്ക്കയച്ച ടെക്സ്റ്റ് സന്ദേശങ്ങള്‍ അടക്കമുള്ള വിവരങ്ങളുമാണ് പുറത്തായിരിക്കുന്നത്. 'കണ്ടീഷന്‍ ബ്ളാക്ക്' എന്ന സൈബര്‍ സുരക്ഷാ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരാണ് ഈ ഡാറ്റ തുറന്നു കിടക്കുന്നതായി കണ്ടെത്തിയത്. ഗുരുതര പിഴവാണ് സൈറ്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളതെന്ന് സ്ഥാപനത്തിന്റെ ഉടമ ജോണ്‍ വേര്തിങ്ങ്ടണ് പറഞ്ഞു.
അമച്വര്‍ ടി.വിയില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ ട്രാഫിക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരോടൊപ്പം തന്നെ ഇന്ത്യക്കാരും സൈറ്റിന്റെ സ്ഥിരം സന്ദര്‍ശകരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സന്ദര്‍ശകരുടെ ഐ.പി അഡ്രസ്, ഏതുതരം വീഡിയോകള്‍ ആണ് കണ്ടത്, ലോഗിന്‍ വിവരങ്ങള്‍ എന്നിവയാണ് പുറത്തു വന്നത്. അതേസമയം, സൈറ്റുകളില്‍ നിന്നും വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നാണ് വി.ടി.എക്സ് മീഡിയ പറയുന്നത്.






