
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളി ജോസഫിനെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ വിട്ടു. മാത്യു മഞ്ചാടിയിലിന്റെ കൊലപാതക കേസിലാണ് ജോളിയെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. കേസില്‍ അഞ്ച് ദിവസത്തേയ്ക്കാണ് ജോളിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
കേസില്‍ ഒന്‍പത് ദിവസം കസ്റ്റഡി അന്വേഷണസംഘം ആവശ്യപ്പെട്ടുവെങ്കിലും താമരശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അഞ്ച് ദിവസം കസ്റ്റഡിയാണ് അനുവദിച്ചിരിക്കുന്നത്. കൊയിലാണ്ടി സിഐയുടെ നേതൃത്വത്തില്‍ ജോളിയെ വിശദമായി ചോദ്യം ചെയ്യും. മാത്യു മഞ്ചാടിയിലിന്റെ വീട്ടിലും കൂടത്തായിലെ പൊന്നാമറ്റം വീട്ടിലും എത്തിച്ച് തെളിവെടുക്കാനാണ് പോലീസ് തീരുമാനം.
സിലി കൊലപാതകകേസില്‍ സയനൈഡിന്റെ ഉറവിടം കണ്ടെത്തുന്നതിനായി പ്രജുകുമാറിനേയും മൂന്ന് ദിവസം കസ്റ്റഡിയില്‍ വിട്ടു. കേസില്‍ ജോളിയേയും എഗഎസ് മത്യുവിനെയും നേരത്തെ ചോദ്യം ചെയ്തിരുന്നു.






