
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്ത അലന് ഷുഹൈബ്, താഹ ഫസല്‍ എന്നീ വിദ്യാര്‍ത്ഥികളെ കോഴിക്കോട് ജില്ലാ ജയിലില്‍ നിന്നും മാറ്റേണ്ട സാഹചര്യമില്ലെന്ന് ജയില്‍ വകുപ്പ്. സുരക്ഷ കണക്കിലെടുത്ത് ഇവരെ അതീവ സുരക്ഷയുള്ള വിയ്യൂര്‍ ജില്ലാ ജയിലിലേയ്ക്ക് മാറ്റണമെന്നായിരുന്നു ജയില്‍ സൂപ്രണ്ടിന്റെ ആവശ്യം.
എന്നാല്‍, നിലവില്‍ ഇവര്‍ക്ക് സുരക്ഷാ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിങ് വിലയിരുത്തി. വിഷയത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകുന്ന ഘട്ടമെത്തിയാല്‍ ജയില്‍ മാറ്റം അപ്പോള്‍ പരിഗണിക്കാമെന്നാണ് ജയില്‍ വകുപ്പിന്റെ നിലപാട്.
ഇതിനിടെ, രണ്ട് വിദ്യാര്‍ത്ഥികളെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് പോലീസ് കസ്റ്റഡില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. അതേസമയം, ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് അലന്റെയും താഹയുടെയും കുടുംബം.






