
കൊച്ചി : പിറവം പള്ളിക്കേസിലെ വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ സഭ നല്കിയ തിരുത്തല്‍ പിന്‍വലിക്കുന്നു. സുപ്രീംകോടതി ഇന്ന് തിരുത്തല്‍ ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് ഈ പിന്‍വലിക്കല്‍ നീക്കം.
നേരത്തെ യാക്കോബായ വിഭാഗം നല്കിയ പുന:പരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ഇതിന് ശേഷമാണ് തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചത്. അതേസമയം, ഹര്‍ജി പിന്‍വലിക്കാനുള്ള കാരണം യാക്കോബായയ വിഭാഗം വ്യക്തമാക്കിയിട്ടില്ല.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഇന്ന് ഹര്‍ജി പരിഗണിക്കാനിരുന്നത്. തിരുത്തല്‍ ഹര്‍ജി പിന്‍വലിക്കാനുള്ള അപേക്ഷ ഈ ബെഞ്ച് പരിശോധിക്കും. മലങ്കരയ്ക്ക് കീഴിലുള്ള എല്ലാ പള്ളികളിലും 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്നായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ രണ്ടംഗബെഞ്ചിന്റെ വിധി.






