
ന്യുഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അടക്കം ഗാന്ധി കുടുംബത്തിന് നല്‍കിവരുന്ന എസ്.പി.ജി (സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്) സുരക്ഷ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര എന്നിവര്‍ക്ക് നല്കി വരുന്ന സുരക്ഷയാണ് പിന്‍വലിക്കുന്നത്. എന്നാല്‍ അവര്‍ക്ക് സെഡ്പ്ലസ് സുരക്ഷ നല്‍കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
സുരക്ഷാ അവലോകന യോഗത്തിനു ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. എന്നാല്‍ സെഡ് പ്ലസ് സുരക്ഷ ലഭിക്കുന്നതോടെ ഗാന്ധി കുടുംബത്തിന്റെ സുരക്ഷയ്ക്ക് 100 സി.ആര്.പി.എഫ് ജവാന്മാരുടെ സേവനം ലഭിക്കും. സംഭവത്തെ കുറിച്ച് യാതൊരു വിവരവും ലഭ്യമായിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തിനു പിന്നാലെയാണ് ഗാന്ധി കുടുംബത്തിന് എസ്.പി.ജി സുരക്ഷ ഏര്‍പ്പെടുത്തിയത്.






