
ധാക്ക: ക്രിക്കറ്റ് കളത്തില്‍ വിലക്കു നേരിടുന്ന ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന് പുതിയ ജേഴ്സിയില്‍ വീണ്ടും മൈതാനത്ത്. പക്ഷെ ക്രിക്കറ്റ് മൈതാനത്ത് അല്ല ഫുട്ബോള്‍ മൈതാനത്താണ് ഷാക്കിബ് ബൂട്ടണിഞ്ഞ് ഇറങ്ങിയതെന്ന് മാത്രം. ഫൂട്ടി ഹാഗ്സ് എന്ന് ടീമിനു വേണ്ടിയാണ് ഷാക്കിബിന്റെ വേഷപ്പകര്‍ച്ച.
കുവൈത്തിലെ പ്രവാസി ടീമിനെതിരെയാണ് ഫൂട്ടി ഹാഗ്സ് കളിച്ചത്. ധാക്കയിലെ ബംഗ്ലാദേശ് ആര്‍മി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഷാക്കിബിന്റെ ടീം രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിജയിച്ചു.
വാതുവെയ്പ്പുകാര്‍ സമീപിച്ച വിവരം ഐസിസിയെ അറിയിക്കാത്തതിനാണ് ഷാക്കിബിന് ക്രിക്കറ്റ് കളത്തില്‍ നിന്ന് ഒരു വര്‍ഷത്തേയ്ക്ക് വിലക്ക് വീണത്. ഇതേതുടര്‍ന്ന് ഷാക്കബിനി് പകരം മഹ്മദുള്ളയാണ് ഇന്ത്യയ്ക്കെതിരായ പര്യടനത്തില്‍ ബംഗ്ലാദേശിനെ നയിക്കുന്നത്. 2020 ഒക്ടോബര്‍ 29 നാണ് ഷാക്കിബിന്റെ വിലക്ക് കാലാവധി അവസാനിക്കുന്നത്. അതിനാല്‍ അടുത്ത വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിലും ഷാക്കിബിന് കളിക്കാനാകില്ല.






