
പ്രമുഖ സംഗീത സംവിധായകന് അനുമാലിക്കുമായി ബന്ധപ്പെട്ട ലൈംഗികാരോപണ വാര്‍ത്തകള്‍ക്കാണ് ഇപ്പോള്‍ ബോളിവുഡില്‍ ഏറ്റവും പ്രിയം. പാട്ടുകാരാകാന്‍ മോഹിച്ച് സമീപിച്ചപ്പോള്‍ മോശം പെരുമാറ്റത്തിന് ഇരയാകേണ്ടി വന്ന സോണാ മൊഹാപാത്രയ്ക്കും ശ്വേതാ പണ്ഡിറ്റിനും പിന്നാലെ രണ്ടുപേര്‍ കുടി സംഗീതസംവിധായകനെതിരേ മീ ടൂ ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ്. ആരോപണങ്ങള്‍ പതിവുപോലെ അനുമാലിക്ക് നിഷേധിച്ചിട്ടുണ്ട്. 1990 ല്‍ മെഹ്ബൂബ് സ്റ്റുഡിയോയില്‍ വെച്ച് സംഗീതജ്ഞന്റെ ലൈംഗിക താല്‍പ്പര്യം നേരിട്ട് അനുഭവിക്കേണ്ടി വന്നെന്നും വദനസുരതത്തിന് സംഗീത സംവിധായകന് നിര്‍ബ്ബന്ധിച്ചെന്നും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് യുവതി നടത്തിയിട്ടുള്ളത്.
പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത രണ്ടു ഇരകളുടെയും അഭിമുഖം മിഡ് ഡേ പുറത്തു വിട്ടിട്ടുണ്ട്. അങ്ങേയറ്റം ഹീനമായ പെരുമാറ്റം സഹിക്കേണ്ടി വന്നെന്നാണ് ആദ്യ ഇര പത്രത്തോട് വെളിപ്പെടുത്തിയത്. മെഹ്ബൂബ സ്റ്റുഡിയോയില്‍ ഒരു പാട്ട് റെക്കോഡ് ചെയ്യാന്‍ വന്നപ്പോഴാണ് അനുമാലിക്കിനെ ആദ്യം യുവതി കാണുന്നത്. ആദ്യത്തെ ഈ ചെറിയ കൂടിക്കാഴ്ചയില്‍ പോലും തന്റെ ശരീരത്ത് സ്പര്‍ശിക്കാന്‍ അനുമാലിക്ക് വ്യഗ്രത കാട്ടിയെന്നും പിന്നീട് ക്ഷമ പറഞ്ഞതായും യുവതി പറയുന്നു. കാര്യം കൂടുതല്‍ ഭീകരമായത് അനുമാലിക്കിന്റെ നേതൃത്വത്തിലുള്ള ഒരു ധനസമാഹരണവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇടപെട്ടപ്പോഴായിരുന്നു. ആദ്യത്തെ ഇര നേരിട്ട അനുഭവം പറയുന്നത് ഇങ്ങിനെ
‘‘പരിപാടിയുടെ സംഘാടകനായ അദ്ദേഹം ഇക്കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു. ഒരു കൂട്ടുകാരിയുമായിട്ടാണ് ജുഹുവിലെ നേഹാ അപ്പാര്‍ട്ട്മെന്റില്‍ പോയത്്. അവിടെവെച്ച് ഭാര്യയേയും മകളെയും പരിചയപ്പെടുത്തി. തൊട്ടടുത്ത ദിവസം അദ്ദേഹം വീണ്ടും വീട്ടിലേക്ക് വിളിച്ചു. അപ്പോള്‍ കൂട്ടുകാരി നഗരത്തില്‍ ഇല്ലാത്തതിനാല്‍ തനിച്ചാണ് പോയത്.
സ്റ്റുഡിയോയിലെ അനൗദ്യോഗിക സംസാരത്തിന് ശേഷം അദ്ദേഹം സംസാരിക്കാനായി ലോഞ്ചിലേക്ക് ക്ഷണിച്ചു. സോഫയില്‍ തനിക്കരികിലാണ് ഇരുന്നത്. അദ്ദേഹത്തിന്റെ കുടുംബം വീട്ടില്‍ ഇല്ലായിരുന്നു എന്നറിഞ്ഞപ്പോഴാണ് താന്‍ കെണിയിലാണെന്ന് മനസ്സിലായത്്. ഉടന്‍ തന്നെ അയാള്‍ തന്റെ പാവാട വലിച്ചുയര്‍ത്തി. ഒപ്പം സ്വന്തം പാന്റ് വലിച്ചു താഴ്ത്തുകയും ചെയ്തു. തള്ളിയിട്ട് ഓടാന്‍ നോക്കിയെങ്കിലൂം കഴിഞ്ഞില്ല. അത്രയ്ക്ക് കരുത്തനായിരുന്നു അയാള്‍. എന്നാല്‍ തക്കസമയത്ത് ഡോര്‍ബെല്‍ ശബ്ദിച്ചത് എന്റെ ഭാഗ്യമായി. അസഹിഷ്ണുവായ അദ്ദേഹം അവിടെ ഇരിക്കാന്‍ പറഞ്ഞിട്ടാണ് പോയത്.
അതൊരു ഡെലിവറി ബോയിയായിരുന്നു. സെക്കന്റുകള്‍ക്കുള്ളില്‍ തിരിച്ചുവന്നു. ഉടന്‍ ഞാന്‍ പോകാന്‍ തിടുക്കം കൂട്ടി. അപ്പോള്‍ അദ്ദേഹം നിലപാട് മാറ്റാന്‍ തുടങ്ങി താനൊരു വികാരജീവിയാണെന്ന് പറഞ്ഞ് ക്ഷമ പറഞ്ഞു. ഇക്കാര്യം ആരോടും പറയരുത് ഞാന്‍ താമസ സ്ഥലത്ത് കൊണ്ടു വിടാമെന്നും പറഞ്ഞു. പിന്നെ കാറില്‍ വീട്ടില്‍ കൊണ്ടുവിടാന്‍ പോയപ്പോഴായിരുന്നു കൂടുതല്‍ ആക്രമണകാരിയായി മാറിയത്. മൂന്ന് വര്‍ഷം മുമ്പായിരുന്നു സംഭവം. അന്ന് ബോംബെയിലെ റോഡുകള്‍ പരിചിതമായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ.
രാത്രി 8.30 യോടെ വീട്ടിലേക്കുള്ള യാത്രയില്‍ ആരുമില്ലാത്ത ഒരു ഇടത്തേക്കാണ് ഇരുട്ടില്‍ അയാള്‍ കാര്‍ ഓടിച്ചുകൊണ്ടുപോയത്. നമ്മള് എവിടെയാണ് എന്ന് പേടിയോടെ ചോദിച്ചപ്പോള്‍ അദ്ദേഹം പാന്റിന്റെ സിബ്ബ് ഊരിയ ശേഷം ലൈംഗികാവയവം നക്കിത്തുടയ്ക്കാന്‍ ആവശ്യപ്പെട്ടു. പറ്റില്ലെന്നും തന്നെ വെറുതേ വിടണമെന്നും പറഞ്ഞപ്പോള്‍ മുടിക്ക് പിടിച്ച് വലിച്ച് മുഖം മടിയിലേക്ക് വീഴുന്ന വീധം വലിച്ചിട്ടു. ക്രൂരമായ ഈ പീഡനത്തില്‍ എനിക്ക് ശ്വാസംമുട്ടി. ഈ സമയത്ത് ഒരു ഗാര്‍ഡ് കാറിനടുത്തേക്ക് എത്തി ഗ്ളാസില്‍ തട്ടി. ഗാര്‍ഡിനോട് അയാള്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ വാതില്‍ തുറന്നു ഞാന്‍ ഓടി രക്ഷപ്പെട്ടു.’’ യുവതി പറഞ്ഞു.
ഇന്ത്യന്‍ ഐഡലിന്റെ 10 ാം പതിപ്പില്‍ വൈല്‍ഡ്കാര്‍ഡ് എന്‍ട്രിയായി പ്രവേശിപ്പിക്കാമെന്ന വാഗ്ദാനം കിട്ടിയയാളാണ് രണ്ടാമത്തെ ഇര. എന്നാല്‍ വാഗ്ദാനം ഇവര്‍ നിഷേധിച്ചു. കാരണം മത്സരത്തിലെ ഒരു ജഡ്ജ് ആയിരുന്ന അനുമാലിക് നേരത്തേ തന്നെ തന്റെ കരിയര്‍ തുലച്ചിരുന്നതിനാലാണ് യുവതി നിഷേധിച്ചത്.. അനുമാലിക്ക് ഏഴു വര്‍ഷം മുമ്പ് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് ഇവര്‍ ആരോപിക്കുന്നു. യുവതി അവസരങ്ങള്‍ കിട്ടാതെ പാട്ടുകാരി എന്ന നിലയില്‍ പിടിച്ചു നില്ക്കാന് പാടുപെട്ടിരുന്ന കാലത്തായിരുന്നു അത്.
താന്‍ അവസരത്തിനായി അനുമാലിക് ഉള്‍പ്പെടെയുള്ള സംഗീത സംവിധായകരെ സമീപിച്ചിരുന്നു. ആദ്യത്തെ കൂടിക്കാഴ്ച കുഴപ്പമില്ലാത്തതായിരുന്നു. എന്നാല്‍ രണ്ടാമത്തെ കൂടിക്കാഴ്ചയില്‍ മോശമായി പെരുമാറി. കാമുകനുണ്ടോ എന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോള്‍ ഇനിയാരെയും നോക്കേണ്ട തനിയെ പോയാല്‍ മതിയെന്ന് പറഞ്ഞു. അടുത്ത തവണ കാണുമ്പോള്‍ ഷിഫോണ്‍ സാരിയുടുത്തു വരണമെന്ന് പറഞ്ഞു. അപ്പോള്‍ പേകാന്‍ സമയമായെന്ന് മനസ്സിലാക്കി എഴുന്നേറ്റപ്പോള്‍ സംഗീത സംവിധാകന് കയറിപ്പിടിച്ചു. ശരീരത്തിലുടനീളം അയാളുടെ കൈകള്‍ ഓടിച്ചു.
പേടിച്ചുപോയ താന്‍ റെക്കോഡിംഗ് സ്റ്റുഡിയോ സൗണ്ട് പ്രൂഫ് ആയതിനാല്‍ അലറി വിളിച്ചാല്‍ പോലും ശബ്ദം പുറത്തു പോകില്ലെന്ന് മനസ്സിലാക്കി. അനുമാലിക്കിനെ യുവതി ബലമായി തള്ളിവീഴ്ത്തി. ഇങ്ങിനെ ചെയ്യാന്‍ നിങ്ങള്‍ എന്താണ് വിചാരിച്ചതെന്ന് ചോദിച്ചു. എന്നാല്‍ പെട്ടെന്ന് തന്നെ പ്ളേറ്റ് മറിച്ച് നല്ലപിള്ള ചമഞ്ഞ അനുമാലിക്ക് താന്‍ ഭാര്യയില്‍ സന്തുഷ്ടനാണെന്നും കുടുംബത്തോട് ഏറെ വൈകാരികതയുള്ളയാളാണെന്നും പ്രതികരിച്ചു. അവിടെ നിന്നും പെട്ടെന്ന് പുറത്ത് കടന്ന് റോഡില്‍ എത്തിയപ്പോഴാണ് ശ്വാസം നേരെ വീണതെന്നു ഇവര്‍ പറയുന്നു.
ഇക്കാര്യം ഒരു കൂട്ടുകാരിയോട് പറഞ്ഞപ്പോള്‍ പോലീസില്‍ എന്തുകൊണ്ടു പരാതി നല്‍കിയില്ലെന്ന് അവള് ചോദിച്ചു. എന്നാല്‍ സിസിടിവി ക്യാമറ പോലും ഇല്ലാത്തപ്പോള്‍ എന്തു തെളിവ് നല്‍കുമെന്നതാണ് ആശങ്കപ്പെടുത്തിയത്. ഇതിന് പുറമേ നഗരത്തില്‍ തനിച്ചു ജീവിക്കുന്ന ഒരാള്‍ക്ക് കേസും മറ്റും നടത്താന്‍ എങ്ങിനെ കഴിയുമെന്ന ആശങ്കയായിരുന്നു സംഭവം വിട്ടുകളഞ്ഞതെന്നും ഇവര്‍ പറയുന്നു. നേരത്തേ തനിക്ക് 15 വയസ്സുള്ളപ്പോള്‍ സ്റ്റുഡിയോയില്‍ വെച്ച് അനുമാലിക്ക് ചുംബനം ചോദിച്ചെന്ന ആരോപണം ഉയര്‍ത്തി ശ്വേത രംഗത്തു വന്നിരുന്നു.
സോണാ മഹാപാത്രയും നേരത്തേ അനുമാലിക്കിനെതിരേ രംഗത്തു വന്നിരുന്നു. എന്നാല്‍ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതം എന്ന് പറഞ്ഞ് അനുമാലിക്ക് തള്ളുകയാണ് ചെയ്തിട്ടുള്ളത്. യാതൊരു അടിസ്ഥാനവുമില്ലാത്ത പച്ചക്കള്ളമെന്ന് പറഞ്ഞ് എല്ലാം നിഷേധിച്ച അനുമാലിക്ക് താന്‍ മീടൂ നീക്കത്തെ അനുകൂലിക്കുന്നുണ്ടെങ്കിലൂം അത് വ്യക്തിഹത്യയ്ക്കായി ഉപയോഗിക്കരുത് എന്നാണ് പറഞ്ഞത്.






