വിസ്മയ മോഹന്‍ലാല്‍ നായികയായെത്തുന്ന പുതിയ ചിത്രം ' തുടക്കം' ഇന്ന് തിയേറ്ററുകളിലെത്തുകയാണ്. ജൂഡ് ആന്തണി ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ മോഹന്‍ലാലും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഇപ്പോഴിതാ മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയോടും താന്‍ അഭിനയിക്കാമോ എന്ന് ചോദിച്ചിരുന്നുവെന്നും എന്നാല്‍ അവസാന നിമിഷം അവര്‍ കാലുവാരിയെന്നും തമാശരൂപേണ പറയുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. 'തുടക്ക'ത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ആശിര്‍വാദ് സിനിമാസ് പുറത്തുവിട്ട വീഡിയോയിലാണ് ജൂഡ് ഇക്കാര്യം പറഞ്ഞത്.
'അപ്പയും (ആന്റണി പെരുമ്പാവൂര്‍) അഭിനയിച്ചിട്ടുണ്ട് എന്ന് ആശിഷ് പറഞ്ഞപ്പോള്‍ ഞാന്‍ എല്ലാ സിനിമയിലും ഉണ്ടല്ലോ' എന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ മറുപടി. ഇതിന് പിന്നാലെയാണ് സുചിത്രയോട് താന്‍ അഭിനയിക്കാമോ എന്ന് ചോദിച്ചിരുന്ന കാര്യം ജൂഡ് വെളിപ്പെടുത്തിയത്.
'ചേച്ചിയുടെ അടുത്ത് ഞാന്‍ ഒരുപാട് ചോദിച്ചു. ചേച്ചി കൂടി വന്നാലേ ഇത് പൂര്‍ത്തിയാവുകയുള്ളൂ എന്ന് പറഞ്ഞു. പക്ഷേ ചേച്ചി വന്നില്ല. ചേച്ചി അവസാന നിമിഷം കാലുവാരി. ഫുള്‍ ഫാമിലി പടത്തിനുള്ള എല്ലാ സാധ്യതയുമുണ്ടായിരുന്നു. ലാല്‍ സാര്‍ അടക്കം അത് സമ്മതിച്ചതായിരുന്നു. പക്ഷേ ചേച്ചി പറഞ്ഞു, ഞാന്‍ ഇല്ല, ഇല്ലായെന്ന്'. - ജൂഡ് ആന്തണി ജോസഫ് പറഞ്ഞു.
2018 എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജൂഡ് ഒരുക്കുന്ന ചിത്രമാണ് തുടക്കം. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments