മകൾ കല്യാണിയുടെ പതിനാറാം ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് നടി ഗായത്രി അരുൺ. മകൾ തന്റെ വിരലിൽ പിടിച്ച് നടന്നിരുന്നതൊക്കെ ഇന്നലെ കഴിഞ്ഞുപോയതുപോലെ തോന്നുന്നുവെന്നാണ് താരം പറയുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ് മകളെന്നും ഗായത്രി കുറിക്കുന്നു.
"സ്വീറ്റ് 16... നീ ഇത്ര പെട്ടെന്ന് എങ്ങനെയാണ് വലുതായിപ്പോയത്? നീ എന്റെ വിരലിൽ പിടിച്ച് നടന്നിരുന്നതൊക്കെ ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു, ഇന്ന് എന്റെ ചെറിയ പങ്കാളിയായി എന്റെ അരികിലൂടെ നടക്കുന്നത് നീയാണ്. ആ വർഷങ്ങളെല്ലാം എങ്ങോട്ടാണ് പോയതെന്ന് ഓർക്കാൻ കഴിയുന്നില്ല.
സ്നേഹത്തോടും ധൈര്യത്തോടും സന്തോഷത്തോടും കൂടി വളരൂ, എന്റെ രാജകുമാരി. നീ എത്ര വളർന്നാലും അല്ലെങ്കിൽ ജീവിതം നിന്നെ എത്ര ദൂരേക്ക് കൂട്ടിക്കൊണ്ടുപോയാലും, നീ എന്നും എന്റെ കൊച്ചു പൊന്നൂസ് ആയിരിക്കും... എന്റെ ഏറ്റവും വലിയ അനുഗ്രഹം... ജന്മദിനാശംസകൾ. വാക്കുകൾക്കതീതമായി അമ്മ നിന്നെ സ്നേഹിക്കുന്നു." ഗായത്രിയുടെ വാക്കുകള്‍.

മകൾക്കൊപ്പമുള്ള നിരവധി ചിത്രങ്ങളും മകളുടെ കുട്ടിക്കാലത്തെ ചിത്രങ്ങളും കോർത്തിണക്കിയ ഒരു മനോഹരമായ വീഡിയോയും ഈ കുറിപ്പിനൊപ്പം ഗായത്രി പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിനു താഴെ കല്യാണിക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുന്നത്.
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഗായത്രി അരുൺ. 'പരസ്പരം' എന്ന സീരിയലിലൂടെയാണ് ഗായത്രി ശ്രദ്ധനേടുന്നത്. പിന്നീട് സിനിമയിലേക്കും താരം ചുവടുവെച്ചു. അഭിനയത്തിനു പുറമെ പുസ്തകമെഴുത്തും, വ്‌ളോഗിങ്ങും, ബിസിനസ്സുമെല്ലാം ഒരുമിച്ച് കൊണ്ടുപോകുന്ന താരം കൂടിയാണ് ഗായത്രി. ഗായത്രിക്കൊപ്പം നന്നേ ചെറുപ്പത്തിലെ റീലുകളിലും വീഡിയോകളിലുമെല്ലാം സജീവമായിരുന്നു മകൾ കല്യാണി. ഇരുവരുടെയും 'പഞ്ചാര വിറ്റുനടന്ന കുഞ്ചു' എന്ന വീഡിയോ ഏറെ തരംഗം സൃഷ്ടിച്ച ഒന്നായിരുന്നു.

Comments