
ആരാധകര്‍ക്ക് മോഹന്‍ലാലൊരു ആവേശമാണ്. വെള്ളിത്തിരയില്‍ ജീവന് നല്കിയ കഥാപാത്രങ്ങളിലൂടെ ആരുടെയൊക്കെയോ അച്ഛനും അമ്മയും സഹോദരനും സുഹൃത്തുമൊക്കെ ആയിട്ടുണ്ട് താരം. പ്രിയ താരത്തെ നേരിട്ട് കണ്ടപ്പോള്‍ സന്തോഷവും സ്നേഹവും അടക്കാനാകാത്ത ഒരു ആരാധികയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം.
മോഹന്‍ലാലിനെ നേരിട്ട് കണ്ടപ്പോള്‍ ഓടിയെത്തി സെല്‍ഫിയെടുത്ത യുവതി പിന്നീട് ചോദിച്ചു 'ലാലേട്ടാ ഒരുമ്മ തരട്ടേയെന്ന്' മോഹന്‍ ലാല്‍ സമ്മതിച്ചതും ആരാധിക കവിളില്‍ ഒരുമ്മയും കൊടുത്തു. ശേഷം നന്ദി പറഞ്ഞ് ലാലേട്ടന് നടന്നു നീങ്ങി.






