
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ധമാക്ക'. ക്രിസ്മസ് റിലീസായി കേരളത്തിലെ തിയേറ്റുകളില്‍ എത്തുന്ന ചിത്രം വമ്പന്‍ താരനിരയുമായാണ് ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നത്. ഒളിമ്പ്യന്‍ അന്തോണി ആദം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലേക്ക് എത്തിയ അരുണ്‍ ആണ് ധമാക്കയിലെ നായകന്. നിക്കി ഗല്‍റാണിയാണ് ചിത്രത്തിലെ നായിക.
ഒമര്‍ ലുലു തന്നെ സംവിധാനം ചെയ്ത 'ഒരു അഡാര്‍ ലൗ' എന്ന ചിത്രത്തിലും അരുണ്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പുതുമുഖങ്ങള്‍ക്ക് മുന്‍ തുക്കം നല്ക്കുന്ന സംവിധായകനാണ് ഒമര്‍ ലുലു. അതിന്റെ തെളിവാണ് പുതുമുഖ സംഗീത സംവിധായകന് ബ്ലെസ്ലി. ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു രണ്ട് പാട്ടുകളും ഹിറ്റായിരുന്നു. ഇനി പുറത്തുവരാനിരിക്കുന്നത് മൂന്നമത്തെ പാട്ടാണ് ഈ ഗാനവും ഒരുക്കിയിരിക്കുന്നത് ബ്ലെസ്ലി തന്നെയാണ്.
മുകേഷ്, ഇന്നസെന്റ് , ഉള്വ്വശി, ധര്മജന് ബോള്‍ഗാട്ടി, ഹരീഷ് കണാരന്, ഷാലിന്‍ സോയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഗുഡ്ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ നാസര്‍ നിര്‍മ്മിക്കുന്നത് ചിത്രമാണിത്.






