
കോട്ടയം : ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ വിശദമായ പരിശോധന ആവശ്യമായതിനാലാണ് വിശാല ബെഞ്ചിലേയ്ക്ക് വിഷയം കൈമാറിയതെന്നും വിശാല ബെഞ്ചിന്റെ തീരുമാനം വരുന്നതു വരെ ശബരിമലിയിലേയ്ക്ക് യുവതികളെ പ്രവേശിപ്പിക്കാതിരിക്കുന്നതാണ് ഭംഗിയെന്നും റിട്ടയേര്‍ഡ് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെ.ടി തോമസ്. സുപ്രീംകോടതി പുന:പരിശോധനാ ഹര്‍ജികള്‍ സ്വീകരിച്ചത് അസാധാരമാണെന്നും അദ്ദേഹം പറഞ്ഞു.
സാധാരണ ഗതിയില്‍ പുന:പരിശോധനാ ഹര്‍ജികള്‍ തള്ളാറാണ് പതിവ്. അഞ്ചംഗ ബെഞ്ചിന്റെ വിധിയോട് വിയോജിപ്പുള്ളവര്‍ ഉള്ളതുകൊണ്ടാണ് ഏഴംഗ ബെഞ്ചിന് വിട്ടതെന്നും അതിനാല്‍ വിഷയത്തില്‍ തീരുമാനമായതായി കണക്കാക്കാനാകില്ലെന്നും റിട്ടയേര്‍ഡ് ചീഫ് ജസ്റ്റീസ് കെ.ടി തോമസ് പ്രതികരിച്ചു.






