
നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ഹെലന് ഇന്ന് തീയറ്ററുകളിലെത്തി. ചിത്രത്തിന്റെ വിശേഷങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ട അന്ന് മുതല്‍ ചിത്രത്തിന്റെ സംവിധായകന് ആര്.ജെ മാത്തുക്കുട്ടിയെന്ന സംശയമാണ് പ്രേക്ഷകര്‍ക്ക്. ഇപ്പോഴിതാ ആ സംശയം ക്ലിയര്‍ ചെയ്ത് ആര്.ജെ മാത്തുക്കുട്ടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഹെലന് സംവിധായകന് മാത്തുക്കുട്ടി സേവ്യറിനൊപ്പം നില്ക്കുന്ന ചിത്രവും മാത്തുക്കുട്ടി ഷെയര്‍ ചെയ്തിട്ടുണ്ട്.
'ഇതാണ് പലരും ഞാനെന്ന് വിചാരിച്ചിരിക്കുന്ന മാത്തുക്കുട്ടി. ഹെലന് സംവിധായകന്. ആശംസകള്‍ സഹോദരാ.. നീ പൊളിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഒന്നൂല്ലേല് ഇത് എന്റെ പേരല്ലെ' എന്ന കുറിപ്പോടെയാണ് മാത്തുക്കുട്ടി ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇതിപ്പോ ഏതാണ്ട് കാണാനും ഒരുപോലെയുണ്ടല്ലോ എന്നാണ് ആരാധകരുടെ കമന്റ്.
അതേസമയം മികച്ച പ്രതികരണമാണ് ഹെലന് തീയറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ഒരു സര്‍വൈവര്‍ ത്രില്ലറായ ഹെലന് രണ്ടു ദിവസത്തിനുള്ളില്‍ നടക്കുന്ന കഥയാണ് പറയുന്നത്. കുമ്പളങ്ങി നൈറ്റ്സ് ഫെയിം അന്ന ബെന്‍ നായികയാകുന്ന ചിത്രത്തില്‍ ലാല്‍, അജു വര്‍ഗീസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വിനീത് ശ്രീനിവാസനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.






