
അഭിനേതാവായും, ആര്.ജെയായും, അവതാരകനായും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് മിഥുന് രമേഷ്. അവതാരികയായെത്തി പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് അശ്വതി ശ്രീകാന്ത്. ഇരുവരും ഒരുമിച്ചെത്തുന്ന പരിപാടികള് പ്രേക്ഷകര്ക്ക് വളരെയധികം ഇഷ്ടവുമാണ്. രസകരമായിട്ടാണ് ഇരുവരും ഏത് പരിപാടിയും അവതരിപ്പിക്കുന്നത്. ഇപ്പോള് അശ്വതി സോഷ്യല് മീഡിയയില് പോസ്റ്റ് ചെയ്ത ഒരു ചിത്രവും അതിന് നല്കിയ തലക്കെട്ടുമാണ് രസകരമാക്കുന്നത്.
ഏതോ ഒരു സ്റ്റേജ് ഷോയില് അവതാരകരായി എത്തിയത് അശ്വതി ശ്രീകാന്തും മിഥുന് രമേഷും ആയിരുന്നു. വേദിയില് നിന്ന് പരിപാടി അവതരിപ്പിക്കുന്നതിനിടെ ഇരുവരും അറിയാതെ ആരോ എടുത്ത ചിത്രമായിരുന്നു അശ്വതി പോസ്റ്റ് ചെയ്തത്. 'അവര് ഇടം വലം പുച്ഛം വാരി വിതറുകയാണ് സുഹൃത്തുക്കളെ... വിതറുകയാണ്' എന്നാണ് ഫോട്ടോയ്ക്ക് അശ്വതി ക്യാപ്ഷനിട്ടത്. ഇതിന് മിഥുന്റെ കമന്റും എത്തി. 'ചെറിയ ഒരു പ്രശ്നത്തിന് ഇങ്ങനെയൊക്കെ മുഖം തിരിച്ചു നില്ക്കേണ്ട കാര്യമുണ്ടോ...? നമ്മുക്ക് എല്ലാം പറഞ്ഞു കോംപ്ലിമെന്റ്സ് ആക്കാം' എന്നായിരുന്നു മിഥുന് പറഞ്ഞത്. ഈ ചിത്രവും ഇരുവരുടേയും കമന്റുകളും ആരാധകര് ഏറ്റെടുത്തിരിക്കുകയാണ്.







Comments