
ന്യൂഡല്‍ഹി: പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി യു.പി മന്ത്രി സ്വാതി സിംഗ്. മന്ത്രി ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ €ിപ്പ് പുറത്തായി. പ്രമുഖ ബില്‍ഡിംഗ് കമ്പനിയായ അന്‍സാല്‍ ഗ്രൂപ്പിനെതിരെ കേസടുത്തതിനാണ് മന്ത്രി ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയത്. കമ്പനിക്കെതിരായ എഫ്.ഐ.ആര് റദ്ദാക്കണമെന്നും കേസുമായി മുന്നോട്ട് പോകരുതെന്നും മന്ത്രി ആവശ്യപ്പെടുന്നുണ്ട്. കമ്പനിക്കെതിരെ എഫ്.ഐ.ആര് ഇടരുതെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കം ഉന്നതര്‍ ഇടപെട്ട കേസാണെന്നും മന്ത്രി പറയുന്നുണ്ട്.
അതേസമയം നിയമപരമായി എല്ലാ അന്വേഷണവും പൂര്‍ത്തിയാക്കിയ ശേഷമാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതെന്നായിരുന്നു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബീനു സിംഗിന്റെ മറുപടി. ഓഡിയോ €ിപ്പ് വൈറലായതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വാതി സിംഗിനെ വിളിച്ചുവരുത്തി. സ്വാതി സിംഗിനെ യോഗി ആദിത്യനാഥ് താക്കീത് ചെയ്തുവെന്നാണ് സൂചന. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.ജി.പിയോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
തട്ടിപ്പ് കേസില്‍ പ്രതിയായ അന്‍സല്‍ ഗ്രൂപ്പ് വൈസ് ചെയര്മാന് പ്രണവ് അന്‍സലിനെതിരെ പോലീസ് കേസെടുത്തതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. തട്ടിപ്പ്, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി വിവിധ കേസുകളില്‍ പ്രതിയായ പ്രണവിനെ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 29ന് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ലണ്ടനിലേക്ക് രക്ഷപെടാന്‍ ശ്രമിക്കവെയാണ് ഇയാളെ എയര്‍പോര്‍ട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്.






