കല്‍പ്പറ്റ: അയോധ്യാ കേസിലെ സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധവുമായി മാവോയിസ്റ്റുകളുടെ കത്ത്. പ്രതിഷേധ കത്ത് വയനാട് പ്രസ് €ബില്‍ ലഭിച്ചു. കോടതി വിധി ഹിന്ദു ബ്രാഹ്മണിക്കല്‍ ഫാസിസ്റ്റ് മോഡി ഭരണകൂടത്തിന്റെ അജന്‍ഡയ്ക്ക് അനുസരിച്ച് തയ്യാറാക്കിയ തിരക്കഥലുടെ സാക്ഷാത്കാരമാണെന്നും കത്തില്‍ ആരോപിക്കുന്നു. കശ്മീര്‍ വിഷയവും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
സി.പി.ഐ മാവോയിസ്റ്റ് നാടുകാണി ഏരിയാ കമ്മറ്റിയുടെ പേരിലാണ് കത്ത്. കൈപ്പടയില്‍ തയ്യാറാക്കിയ കത്ത് മാവോയിസ്റ്റ് വക്താവ് അജിതയാണ് തയ്യാറാക്കിയതെന്നാണ് കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കോടതി വിധിയെ തുടര്‍ന്നുള്ള എല്ലാ പ്രതിഷേധങ്ങളെയും സൈനികമായി അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും കശ്മീര്‍ വിഷയത്തിലും ഇത് തന്നെയാണ് സംഭവിച്ചതെന്നും കത്തില്‍ ആരോപിക്കുന്നു.






