
തിരുവനന്തപുരം: തിരുവനന്തപുരത്ത് കുടിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമെന്ന് പഠന റിപ്പോര്‍ട്ട്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഴ്സ് നടത്തിയ പഠന റിപ്പോര്ട്ടി കേന്ദ്രമരന്തി റാം വിലാസ് പാസ്വാന് ആണ് പുറത്തുവിട്ടത്. തലസ്ഥാന നഗരിയില്‍ പൈപ്പിലൂടെ ലഭിക്കുന്ന കുടിവെള്ളത്തില്‍ കോളിഫോം ബാക്സീരയയ്ക്ക് പുറമെ ആഴ്സനൈറ്റിന്റെയും സാന്നിധ്യവും കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
തിരുവനന്തപുരത്തിനു പുറമെ രാജ്യത്തെ ഇരുപത് സംസ്ഥാന തലസ്ഥാനങ്ങളിലും പൈപ്പിലൂടെ ലഭിക്കുന്ന കുടിവെള്ളം നിലവാരമില്ലാത്തവയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ മുംബൈയിലെ പെപ്പ് വെള്ളത്തിന്റെ സംപിളുകള്‍ എല്ലാ പരിശോധനയിലും നിലവാരമുള്ളതാണെന്നും തെളിഞ്ഞിട്ടുണ്ട്. രാജ്യതലസ്ഥാന നഗരയില്‍ നിന്നെടുത്ത പതിനൊന്ന് സാംപിളുകളും ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടു.
അടുത്ത വര്‍ഷം മുതല്‍ രാജ്യത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ജലത്തിന്റെ സാംപിളുകള്‍ പരിശോധിക്കുമെന്നും റിപ്പോര്‍ട്ട് പുറത്തുവിട്ട് മന്ത്രി വ്യക്തമാക്കി. ഡല്‍ഹിയില്‍ നിന്ന് പതിനൊന്ന് സാംപിളുകളും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പത്തു വീതം സാംപിളുകളുമാണ് പരിശോധനയ്ക്കായി ശേഖരിച്ചത്. തിരുവനന്തപുരത്തിന് പുറമെ ചണ്ഡിഗഡ്, പട്ന, ഭോപാല്‍, ഗുവാഹത്തി, ബെംഗളുരു, ഗാന്ധിനഗര്‍, ലകനൗ, ഡെറാഡൂണ്‍, ജമ്മു, ജയ്പൂര്‍, ചെന്നൈ, കൊല്‍ക്കത്ത എന്നീ നഗരങ്ങളില്‍ നിന്നാണ് ജല സാംപിളുകള്‍ പരിശോധിച്ചത്.






