
ബംഗാള്‍ : കൊൽക്കത്തയില്‍ ഗോഡൗൺ തകർന്ന് വീണു . മൂന്ന് പേര്‍ മരണപ്പെട്ടു 15 പേര്‍ക്ക് പരിക്കേറ്റു . കനത്ത ഇരുമ്പ് അവശിഷ്ടങ്ങൾക്കിടയിൽ തൊഴിലാളികൾ കുടുങ്ങിയതിനെ തുടർന്ന് രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. പരിക്കേറ്റവരെ എസ്‌എസ്‌കെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
മുഖ്യമന്ത്രി സുവേന്ദു അപകട സ്ഥലത്തെത്തി രക്ഷപ്രവര്‍ത്തനങ്ങള്‍ ഏകോപ്പിച്ചു .21 പേരെ രക്ഷപ്പെടുത്തി, ," ഏകദേശം 18 പേർ ഇപ്പോഴും അകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവരും രക്ഷാപ്രവർത്തകരും തമ്മിൽ ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്നും മാധ്യമപ്രവർത്തകരോട് മുഖ്യമന്ത്രി സുവേന്ദു പറഞ്ഞു.
സംസ്ഥാന മന്ത്രിമാരായ അഗ്നിമിത്ര പോൾ, ഡോ. ഇന്ദ്രനിൽ ഖ എന്നിവരും അപകടസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), പോലീസ്, ഫയർ ആൻഡ് എമർജൻസി സർവീസസ്, ഇന്ത്യൻ ആർമി എന്നിവയുടെ സംഘങ്ങൾ തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. നിരവധി തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി ഭയപ്പെടുന്നു. അപകടത്തിൽപ്പെട്ടവരെ സഹായിക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റ് നബന്ന ഹെൽപ്പ് ലൈൻ നമ്പറുകൾ നൽകിയിട്ടുണ്ട്.






