
ആലപ്പുഴ : ആലപ്പുഴ കുടിവെള്ള പദ്ധതി പൂര്‍ണ്ണമായും അഴിമതി നിറഞ്ഞതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും എന്തുകൊണ്ട് ഇത് കാണുന്നില്ലെന്ന് അദ്ദേഹം ചോദിക്കുന്നു. കൂടാതെ മന്ത്രിമാര്‍ തമ്മില്‍ വിഴിപ്പലക്കലാണെന്നും അദ്ദേഹം പറഞ്ഞു. ധനമന്ത്രിയെ പൊതുമരാമത്ത് മന്ത്രിയെ വിളിക്കുന്നത് ബകനെന്നാണ്.
കേരളം ഇതുവരെ കാണാത്ത അഴിമതികളാണ് ഓരോ ദിവസവും പുറത്ത്വരുന്നത്. കുടിവെള്ള പദ്ധതിയിലെ അഴിമതി സിബിഐ അന്വേഷിക്കണമെന്നും ചെന്നിത്തല പറഞ്ഞു. കിഫ്ബി അഴിമതിയില്‍ മുങ്ങിയെന്നും ജനങ്ങള്‍ക്ക് ശാപമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ആലപ്പുഴ കുടിവെള്ള പദ്ധതിക്ക് വേണ്ടി നിലവാരം കുറഞ്ഞ പൈപ്പ് ഉപയോഗിച്ച കരാറുകാരനെ സംരക്ഷിക്കുന്ന നിലപാടാണ് ജല അതോറിറ്റിയിലെ ഉന്നത ഉദ്യേഗ്സഥര് എടുത്തത്. ക്രമക്കേട് നടത്തിയ കരാറുകാരനെ കരിമ്പട്ടികയില്‍ പെടുത്തി നഷ്ടപരിഹാരം ഈടാക്കണമെന്ന് സൂപ്രണ്ട് എഞ്ചിനീയര്‍ ജല അതോറിറ്റിയോട് പല തവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ജല അതോറിറ്റി എംഡിയുടെ ഓഫീസ് അട്ടിമറിച്ചതിന്റെ രേഖകള്‍ ലഭിച്ചിരുന്നു. ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ മൂന്നാം റീച്ചില്‍ നിലവാരം കുറഞ്ഞ പൈപ്പ് ഉപയോഗിച്ച കരാറുകാരനെതിരെ ആലപ്പുഴ ജല അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പലതവണ റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു.






