
പത്തനംതിട്ട : ശബരിമലയില്‍ മുന്‍ വര്‍ഷത്തേതിനെക്കാള്‍ വരുമാനം കൂടിയതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു. ആദ്യദിനം 3.32 കോടി രൂപ വരുമാനമാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ 1.28 കോടി രൂപയുടെ വര്‍ധനയാണ് ആദ്യ ദിവസം തന്നെ ഉണ്ടായിരിക്കുന്നത്.
അപ്പം-അരവണ വരുമാനത്തിലും കടകളില്‍ നിന്നുള്ള വരുമാനത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. അരവണ വരുമാനത്തില്‍ മാത്രമാണ് അല്‍പ്പം കുറവുണ്ടായിരിക്കുന്നത്. മറ്റെല്ലാ ഇനങ്ങളിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
സ്ത്രീപ്രവേശന വിധിയോടെ കഴിഞ്ഞ വര്‍ഷം ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ഇത് ഭക്തരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാക്കുകയും ചെയ്തിരുന്നു. ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ കാണിക്ക ഇടരുതെന്നും അരവണ ഉള്‍പ്പെയെുള്ള പ്രസാദം വാങ്ങരുതെന്നും പ്രചാരണം ഉണ്ടായിരുന്നു. ഇതുമൂലം ശബരിമലയില്‍ നിന്നുള്ള വരുമാനത്തിലും വന്‍ ഇടിവ് ഉണ്ടായിരുന്നു.






