ന്യൂഡല്‍ഹി: യാക്കോബായ-ഓര്‍ത്തഡോക്സ് സഭാ തര്‍ക്കത്തില്‍ സര്‍ക്കാരിന് ചര്‍ച്ച നടത്താമെന്ന് സുപ്രീം കോടതി. 2017ലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാകണം ചര്‍ച്ചയെന്നും കോടതി വ്യക്തമാക്കി. മലങ്കര സഭയുടെ കീഴിലുള്ള പള്ളികളിലെ സെമിത്തേരിയില്‍ ശവസംസ്കാരം നടത്താനുള്ള അവകാശം വേണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ സഭ നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം.
ശവസംസ്കാരം നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കിയില്ല. എന്നാല്‍ ഇത് സംബന്ധിച്ച് യാക്കോബായ സഭയ്ക്ക് നിയമനടപടികള്‍ സ്വീകരിക്കാമെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സഭാ തര്‍ക്കത്തില്‍ നിയമത്തില്‍ നിന്ന് കൊണ്ട് സംസ്ഥാന സര്‍ക്കാരിന് ചര്‍ച്ച നടത്താമെന്നും കോടതി അറിയിച്ചു.
സഭാ തര്‍ക്കത്തില്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നത് കോടതി അലക്ഷ്യമാമെന്ന ഓര്‍ത്തഡോക്സ് സഭയുടെ വാദം ഇന്നലെ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള അധ്യക്ഷതയിലുള്ള ബെഞ്ചും തള്ളിയിരുന്നു. സര്‍ക്കാര്‍ മധ്യസ്ഥ ചര്‍ച്ച നടത്തുന്നത് കോടതി അലക്ഷ്യമാകില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ചൂണ്ടിക്കാട്ടി.






