
ഒടിയന് സങ്കല്‍പ്പത്തെ കുറിച്ച് അന്വേഷിക്കുന്ന ഒരു ഡോക്യുമെന്ററി അണിയറയില്‍ ഒരുങ്ങുന്ന വിവരം മോഹന്‍ലാല്‍ തന്നെയാണ് മുന്‍പ് ആരാധകരുമായി പങ്കുവെച്ചത്. 'ഇരവിലും പകലിലും ഒടിയന്' എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി ഇപ്പോഴിതാ ഇന്ത്യയുടെ 50-ാം രാജ്യാന്തര ചലചിത്രമേളയിലെ പനോരമ വിഭാഗത്തില്‍ തെരഞ്ഞെടുത്തിരിക്കുകയാണ്. 23ന് രാവിലെ 11.30നാണ് ആദ്യ പ്രദര്‍ശനം. ഇതിനൊടനുബന്ധിച്ചുള്ള ട്രെയിലര്‍ മോഹന്‍ലാല്‍ തന്റെ ഫേയ്സുബുക്ക് പേജിലൂടെ പുറത്തുവിട്ടു.
ടി അരുണ്‍ കുമാര്‍ രചന നിര്‍വ്വഹിക്കുന്ന ഡോക്യുമെന്ററിയുടെ ഗവേഷണവും സംവിധാനവും നിര്‍വ്വഹിക്കുന്നത് നോവിന് വാസുദേവ് ആണ്. അനന്ദ ഗോപാലാണ് ഛായാഗ്രാഹണം. എഡിറ്റിംഗ് സുജിര്‍ ബാബു. നിര്‍മ്മാണം ല പ്രൊഡക്ഷന്‍സും.






