
രാമമംഗലം/മുവാറ്റുപുഴ: ഒന്പതുകിലോമീറ്റര് നദിയിലൂടെ ഒഴുകിപ്പോയിട്ടും വയോധികയ്ക്ക് അത്ഭുകരമായ രക്ഷപ്പെടല്‍. സൗത്ത് മാറാടി ചേലാടി പുത്തന്‍പുരയില്‍ ചെറിയാന്റെ ഭാര്യ അന്നക്കുട്ടി(68)യാണു മൂവാറ്റുപുഴയാറില്‍ ഒഴുക്കില്പ്പെട്ടുപോയിട്ടും പുഴയിലേക്കു ചാഞ്ഞ മരക്കൊമ്പില്‍ പിടിച്ചു ജീവിതത്തിലേക്കു തിരിച്ചുകയറിയത്. സൗത്ത് മാറാടിയില്നിന്ന് ചൊവ്വാഴ്ച െവെകിട്ട് ഏഴുമണിയോടെ കാണാതായ അന്നക്കുട്ടിയെ ഇന്നലെ െവെകിട്ട് നാലുമണിക്കാണ് ഒന്പതുകിലോമീറ്റര് അകലെ രാമമംഗലത്തുനിന്നു കണ്ടെത്തിയത്.
ഭര്‍ത്താവിനോടൊപ്പം താമസിക്കുന്ന അന്നക്കുട്ടിയെ കാണാതായതിനെത്തുടര്‍ന്നു വീടിനടുത്തുള്ള തോട്ടില്‍ വീണാതാണെന്നു കരുതി അന്വേഷണം നടത്തിയിരുന്നു. തോട് ഒഴുകിയെത്തുന്നത് മൂവാറ്റുപുഴയാറിലേക്കാണ്. അഗ്നിശമനസേന ഇന്നലെ പുഴയില്‍ വ്യാപകമായി തിരച്ചില്‍ നടത്തി. ഇന്നലെ െവെകിട്ട് നാലുമണിയോടെ രാമമംഗലം മെതിപാറയ്ക്ക് സമീപം പുഴയിലേക്ക് ചാഞ്ഞുനിന്ന മരക്കൊമ്പില്‍ പിടിച്ചുനിന്ന നിലയിലാണ് അന്നക്കുട്ടിയെ കണ്ടെത്തിയത്. ഇതുവഴി വള്ളവുമായെത്തിയ പനങ്ങാട്ടില്‍ വര്‍ഗീസ് ആണ് അവശനിലയിലായ അന്നക്കുട്ടിയെ കണ്ടത്.
വള്ളംകണ്ട് നീന്തി അടുത്തെത്താന്‍ ശ്രമിച്ച അന്നക്കുട്ടി മുങ്ങിപ്പോയി. ഇതുകണ്ട് കരയില്‍ ഉണ്ടായിരുന്ന നാട്ടുകാരനായ സുമേഷും ചേര്‍ന്ന് വള്ളത്തില്‍ പിടിച്ചുകയറ്റുകയും ഉടന്‍ തന്നെ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിക്കുകയുമായിരുന്നു. അപകടനില തരണം ചെയ്ത അന്നക്കുട്ടിയുടെ ശരീരത്തില്‍ മണിക്കൂറുകളോളം വെള്ളത്തില്‍ കിടന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.






