
നടന് സുരാജ് വെഞ്ഞാറ്മൂട് ഓരോ ചിത്രത്തിലും പ്രേക്ഷകരെ ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ്. അവസാനമായി പുറത്തിറങ്ങിയ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25 എന്ന ചിത്രത്തിലും പ്രായമായ കഥാപാത്രത്തെ അവതരിപ്പിച്ച് സുരാജ് ഞെട്ടിച്ചു. ഇപ്പോള്‍ സുരാജിനെ കുറിച്ച് ഡോ. നെല്‍സണ്‍ ജോസഫ് പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. സുരാജിന്റെ അഭിനയത്തെ പുകഴ്ത്തിയായിരുന്നു നെല്‍സന്റെ കുറിപ്പ്. ഫൈനല്‍സിലെയും വികൃതിയിലെയും ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെയും സുരാജിന്റെ പ്രകടനങ്ങളെ പ്രശംസിക്കുകയാണ് നെല്‍സണ്‍.
മിസ്റ്റര്‍ സുരാജ് വെഞ്ഞാറമൂട് നിങ്ങള്‍ ഒരു മാന്യനാണെന്നാണ് കരുതിയത്. ഒരുമാതിരി ആളെ വടിയാക്കുന്ന പരിപാടി കാണിക്കരുത്. നിങ്ങളെ വിശ്വസിച്ച് ഓരോന്ന് പറഞ്ഞേച്ച് ബാക്കിയുള്ളോരിവിടെ മണ്ടനായിക്കൊണ്ടിരിക്കുന്നത് വല്ലതും അറിയണോ? ഇങ്ങനെയാണ് നെല്‍സന്റെ കുറിപ്പ് ആരംഭിക്കുന്നത്.
ഡോ. നല്‍സണ്‍ ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;
മിസ്റ്റര്‍ Suraj Venjaramooduj ,
താങ്കളൊരു മാന്യനാണെന്നാണു കരുതിയിരുന്നത്. ഒരുമാതിരി ആളെ വടിയാക്കുന്ന പരിപാടി കാണിക്കരുത്. നിങ്ങളെ വിശ്വസിച്ച് ഓരോന്ന് പറഞ്ഞേച്ച് ബാക്കിയുള്ളോരിവിടെ മണ്ടനായിക്കൊണ്ടിരിക്കുന്നത് വല്ലതും അറിയണോ?
ആദ്യം ഫൈനല്‍സ് സിനിമയ്ക്ക് കയറി നിങ്ങടെ പ്രകടനം കണ്ട് വണ്ടറടിച്ച് സുഹൃത്തുക്കളോട് പറഞ്ഞു ഇതാണു സുരാജിന്റെ കരിയര്‍ ബെസ്റ്റെന്ന്. അതുകഴിഞ്ഞ് എന്റെ കഷ്ടകാലത്തിനു വികൃതിയൊന്ന് കണ്ടുപോയി. .സൗബിനും നിങ്ങളും കൂടി അങ്ങ് അഴിഞ്ഞാടിക്കളഞ്ഞില്ലേ? അത് കണ്ടപ്പൊ പറഞ്ഞത് വീണ്ടും തിരുത്തിപ്പറഞ്ഞു. . മറ്റതല്ല, ഇതാണു ബെസ്റ്റ്
ദേ ഇപ്പൊ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്. കട്ടയ്ക്ക് കട്ടയ്ക്ക് സൗബിന് അവിടേം .സത്യം പറയണം. നിങ്ങളു മുടി ഡൈ ചെയ്ത് വച്ചിരിക്കുന്നതല്ലേ? ശരിക്കും പത്തറുപത്തഞ്ച് വയസുള്ളത് ആള്‍ക്കാരറിയാതിരിക്കാന്‍? സ്വന്തം പ്രകടനം ഇങ്ങനെ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കാന്‍ നിങ്ങളാരുവാ, സെര്‍ജി ബുബ്കയോ? ഇസിന്‍ബയേവയോ ? അതോ ഉസൈന്‍ ബോള്‍ട്ടോ?
ഇനി ഇതാണു കരിയര്‍ ബെസ്റ്റെന്ന് പറയൂല്ല. . .പിന്നേം മണ്ടനാക്കാനല്ലേ ??
മാണ്ട
ആ ഐഡിയ മനസിലിരിക്കട്ടെ ??
നമിച്ചാശാനേ






