ഗെയിം ഓഫ് ത്രോണ്‍ എന്ന വെബ് സീരിസിന്റെ ആരാധകരാണ് നമ്മള്. സീരിസിലൂടെ പ്രേക്ഷകരുടെ ശ്രേദ്ധപിടിച്ചു പറ്റിയ ഡനേറിയസ് ടര്‍ഗേറിയന്‍ എന്ന കഥാപാത്രമാണ് എമിലിയ ക്ലാര്‍ക്കിന്റേത്. എന്നാല്‍ , സീരിസില്‍ അഭിനയിക്കാന്‍ താന്‍ അഭിമുഖിക്കരിച്ച പ്രശ്നങ്ങളെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് താരം ഇപ്പോള്‍. നഗ്നരംഗങ്ങളില്‍ അഭിനയിക്കുന്നത് തന്റെ ആരാധകര്‍ക്ക് ഇഷ്ടപെടില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും തനിക്കു മേല്‍ സമ്മര്‍ദം ചെലുത്തിയെന്ന വെളിപ്പെട്ടുത്തലുമായി എമിലിയ ക്ലാര്‍ക്ക്.
ഡ്രാമ സ്കൂളില്‍നിന്നു വന്ന തനിക്ക് അഭിനയവും യഥാര്‍ഥ ജീവിതവും തമ്മിലുളള വ്യത്യാസം മനസ്സിലാകും. അയച്ചുതന്ന സ്ക്രിപ്റ്റ് വായിക്കുമ്പോള്‍ തന്നെ ചില രംഗങ്ങളുടെ പ്രാധാന്യവും ആ രംഗങ്ങളില്‍ എന്തൊക്കെ ചെയ്യണമെന്നും തീരുമാനിക്കാനുമാകും. ഒരു സിനിമയുടെ കഥയ്ക്കും കഥാപാത്രത്തിനും അത്യാവശ്യമാണെങ്കില്‍ ഒഴിവാക്കാനാകാത്ത ചില രംഗങ്ങളില്‍ അഭിനയിച്ചേ പറ്റൂ. അങ്ങനെയുളളപ്പോള്‍ ഒരു ജോലിയായി കരുതി തന്റെ വേഷം ഭംഗിയാക്കുകയാണ് ചെയ്യുന്നതെന്നും താരം പറയുന്നു.
നഗ്നരംഗം അഭിനയിക്കാമെന്ന് താന്‍ ആര്‍ക്കും വാക്കുകൊടുത്തിരുന്നില്ല. നേരത്തെ പറഞ്ഞുറപ്പിച്ച സ്ക്രിപ്റ്റില്‍ അങ്ങനെയൊരു രംഗം ഉണ്ടായിരുന്നില്ല. എന്നിട്ടും ആ രംഗത്തില്‍ അഭിനയിക്കുകതന്നെ വേണമെന്നാണ് ആവശ്യം ഉയര്‍ന്നതെന്നാണ് എമിലിയ വെളിപ്പെടുത്തിയത്. നഗ്നതയുടെ അടയാളമായും പ്രതീകമായും തന്നെ വാഴ്ത്താനും ആരാധകര്‍ അങ്ങനെയൊക്കെ പ്രതീക്ഷിക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്താനും പലരും ശ്രമിച്ചിട്ടുണ്ടെന്നും എമിലിയ പറയുന്നു.
എന്നിട്ടും, ആദ്യ സിനിമകളില്‍ ഇഴുകിച്ചേര്‍ന്ന് അഭിനയിക്കേണ്ട ഘട്ടങ്ങള്‍ വന്നപ്പോള്‍ താന്‍ ആകെ പരിഭ്രമിച്ചിരുന്നുവെന്നും എമിലിയ പറയുന്നു. ഒരു കൂട്ടം ആളുകളുടെ മുന്നില്‍ , അതും അപരിചിതരുടെ മുന്നില്‍ നഗ്നയായി നല്‍ക്കുക, ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുക എല്ലാം വ്യത്യസ്തങ്ങളായ അനുഭവങ്ങളായിരുന്നു. പലപ്പോഴും ചില രംഗങ്ങളുടെ അവസാനത്തില്‍ ശുചിമുറിയിലേക്ക് ഓടുകയായിരിക്കും അവിടെ വച്ച് ആരും കാണാതെ കരഞ്ഞിട്ടുപോലുമുണ്ടെന്നും താരം പറഞ്ഞു.
'അക്വാമെന്' എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ജേസന്‍ മോമ എന്ന നടനായിരുന്നു കൂടെ. ചില രംഗങ്ങള്‍ കഠിനമായിരുന്നു. ജേസന്‍ രക്ഷയ്ക്ക് എത്തിയിട്ടുണ്ടെന്നും ഇങ്ങനെയൊന്നും വേണ്ട എന്നും അദ്ദേഹം പറയും. അപ്പോഴാണ് ആശ്വാസമാകുന്നത്. പക്ഷേ അതോടെ, സ്വന്തം ശരീരത്തിലുളള നിയന്ത്രണം തനിക്ക് പൂര്‍ണമായി ലഭിച്ചെന്നാണ് താരം പറയുന്നത്. ശരീരം എങ്ങനെയൊക്കെ പ്രദര്‍ശിപ്പിക്കാം, എങ്ങനെയൊക്കെ അഭിനയിക്കരുത് എന്നെല്ലാം താന്‍ മനസ്സിലാക്കി. 'ലാസ്റ്റ് ക്രിസ്മസ്' എന്ന ചിത്രത്തിലാണ് എമിലിയ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Comments