
രഞ്ജിത്ത് ശങ്കര്‍ അജു വര്‍ഗീസിനെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ചിത്രം 'കമല'യുടെ അവസാന ട്രെയിലര്‍ റീലിസ് ചെയ്തു. ത്രില്ലറായി ഒരുക്കുന്ന ചിത്രം 36 മണിക്കൂര്‍ കൊണ്ട് നടക്കുന്ന സംഭവങ്ങളാണ് പറയുന്നത്.
രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ഒട്ടുമിക്ക ചിത്രങ്ങളിലും അജു വേഷമിട്ടിട്ടുണ്ട്. സുസുധി വാത്മീകം, പുണ്യാളന് അഗര്‍ബത്തീസ്, രാമന്റെ ഏദന്‍ തോട്ടം, പ്രേതം തുടങ്ങിയ രഞ്ജിത്ത് ശങ്കര്‍ ചിത്രങ്ങളില്‍ അജു അഭിനയിച്ചിട്ടുണ്ട്.
പാസഞ്ചര്‍, അര്ജുനന് സാക്ഷി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് ഒരുക്കുന്ന ത്രില്ലറാണ് കമല. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം നവംബര്‍ 29 ന് റിലീസ് ചെയ്യും.






