
ഷാര്‍ജ : പരീക്ഷാ പേടിയെ തുടര്‍ന്ന് ഷാര്‍ജയില്‍ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. എന്നാല്‍ കുട്ടിയെ കണ്ടത്തിയെന്ന വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. അബു ഷഗാറില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശി സന്തോഷ് രാജന് ബിന്ദു സന്തോഷ് ദമ്പതികളുടെ മകന് അമേയ സന്തോഷിനെയാണ് (15) കാണാതായത്. ഷാര്‍ജ ഡിപിഎസ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അമേയ. കുട്ടിയെ കാണാതയത സംഭവത്തിന് പിന്നില്‍ പരീക്ഷാപേടിയെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു.
അമേയ ഇതേവരെ മാതാപിതാക്കളേെയാ ബന്ധുക്കളയോ ബന്ധപ്പെട്ടിട്ടില്ല. വെള്ളിയാഴ്ച ട്യൂഷന് സെന്ററിനി മുന്നില്‍ അമേയയെ ഇറക്കിവിട്ടതാണ്. എന്നാല്‍ ട്യൂഷന് സെന്ററില്‍ എത്തിയിട്ടില്ലെന്ന് അധ്യാപകര്‍ പറഞ്ഞു. സിസിടിവിയിലും അമേയ ട്യൂഷന് സെന്ററില്‍ കയറുന്നതായി ഇല്ല. ഇതിന് ശേഷം കുട്ടിയെ വ്യാപകമായി തിരച്ചില്‍ നടത്തിവരികയാണെന്ന് കുട്ടിയുടെ അച്ഛന് പറഞ്ഞു. അമേയയുടെ കൈയില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടെങ്കിലും അത് സ്വച്ച് ഓഫാണ്.
കാണാതാകുമ്പോള്‍ കുട്ടി പച്ച ടീ ഷര്‍ട്ടും നീല ത്രീ ഫോര്‍ത്തുമാണ് ഇട്ടിരിക്കുന്നത്. കൈയില്‍ കറുത്ത് ചരട് കെട്ടിയിട്ടുണ്ട്. കറുത്ത ബാഗ് പാക്കും കുട്ടിയുടെ കൈയില്‍ ഉണ്ട്. അമേയയുടെ കുടുംബം പൂനെയിലാണ് സ്ഥിര താമസം.
അമേയ പൊതുവെ ആരോടും സംസാരിക്കാറില്ലെന്നും അപരിചതരോട് സഹായം ചോദിക്കാറില്ലെന്നും സുഹുത്ത് പറഞ്ഞു. എന്നാല്‍ അമേയയെ കണ്ടു എന്ന പറയുന്ന സ്ഥലത്ത് തിരച്ചില്‍ വ്യാപകമാക്കിയിട്ടുണ്ട്. അമേയയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.






