
മുംബൈ: മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനെ 'കുത്തി' രംഗത്തെത്തിയ എന്‍സിപി( നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി) നേതാവ് സുപ്രിയ സുളെ വീണ്ടും രംഗത്ത്. പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിന്റെ മകളാണ് സുപ്രിയ. അജിത് പവാറിന്റെ പിന്തുണയോടെയാണ് ബിജെപി സര്‍ക്കാര്‍ മഹാരാഷട്രയില്‍ അധികാരമേറ്റത്. ഇതിനു പിന്നാലെ പാര്‍ട്ടിയും കുടുംബവും രണ്ടായി എന്നായിരുന്നു സുപ്രിയയുടെ പ്രതികരണം.
തുടര്‍ന്ന് വീണ്ടും അജിത് പവാറിനെ ലക്ഷ്യമിട്ടാണ് സുപ്രിയയുടെ വാട്സ്ആപ് സ്റ്റാറ്റസ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അധികാരം വരും പോകും.. ബന്ധങ്ങള്‍ക്കാണ് പ്രാധാന്യം എന്നായിരുന്നു സുപ്രിയയുടെ സ്റ്റാറ്റസ്. ഞായറാഴ്ച രാവിലെയാണ് സുപ്രിയ വാട്സആപ് സ്റ്റാറ്റസ് മാറ്റിയത്. ശരദ് പവാറിന്റെ സഹോദരപുത്രനാണ് അജിത് പവാര്‍.
മൂല്യങ്ങള്‍ക്കാണ് അന്തിമ വിജയം, സത്യസന്ധതയും കഠിനാധ്വാനവും ഒരിക്കലും പാഴായിപ്പോകില്ല. ആ വഴി കാഠിന്യമേറിയതാണ്. എന്നാല്‍ അതാണ് ദീര്‍ഘകാല നിലനില്ക്കുക.. എന്നും സുപ്രിയയുടെ സ്റ്റാറ്റസില്‍ പറയുന്നു. ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സഖ്യസര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെയെ പ്രഖ്യാപിക്കാനിരുന്ന ദിവസമാണ് ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്തത്.






