
കൊച്ചി : സമൂഹമാധ്യമ ആപ്ലിക്കേഷനായ ടെലിഗ്രാമിനെതിരെ സംസ്ഥാന പോലീസ്. ടെലിഗ്രാം നിയന്ത്രിക്കേണ്ടത് അത്യാവിശമാണെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു. വ്യക്തി വിവരങ്ങള്‍ ഒന്നും തന്നെ ഇതില്‍ നല്‍കേണ്ടതില്ല. അതിനാല്‍ തന്നെ ടെലിഗ്രാം ക്രിമിനലുകള്‍ക്ക് പറുദ്ദീസയൊരുക്കുകയാണെന്ന് പോലീസ് പറഞ്ഞു. ടെലിഗ്രാം ആപ്പ് നിരോധിക്കണമെന്ന ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിലാണ് പോലീസ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ടെലിഗ്രാം ആപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശിനിയായ ബാൂരുവിലെ നിയമവിദ്യാര്‍ത്ഥിനി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് കൂടി തേടിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് പോലീസിന്റെ ഇക്കാര്യങ്ങള്‍ പറഞ്ഞത്. കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ അടക്കം ആപ്പില്‍ ഒട്ടനവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ പ്രവര്‍ത്തനത്തില്‍ പോലീസിന് ഇടപെടുന്നതില്‍ പരിമിതികളുണ്ട്. ആപ്പ് ഉപയോഗിക്കുന്ന ആളുകളുടെ വിവരങ്ങള്‍ പോലും സ്ഥാപനം നല്‍കുന്നില്ല.
വാട്സ് ആപ്പിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമില്‍ പ്രവേശിക്കുന്നതിനായി വ്യക്തിവിവരങ്ങള്‍ നല്‍കണം. എന്നാല്‍ ടെലിഗ്രാമില്‍ പ്രവേശിക്കണമെങ്കില്‍ ഇതിന്റെ ഒന്നും തന്നെ ആവശ്യം ഇല്ല എന്നതാണ്. ഈ സൗകര്യമാണ് ക്രിമിനലുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ചിലരെയെങ്കിലും പേലീസിന് പിന്തുടരാന് സാധിച്ചിട്ടുണ്ട്. അതിന് കാരണം അവര്‍ക്ക് ഈ ആപ്പ് ഉപയോഗിക്കാന്‍ അറിയാന്‍ വയ്യാത്തതിനാലാണ്.
ടെലിഗ്രാമിന്റെ സെര്‍വര്‍ അടക്കം വിദേശത്താണ്. സിനിമകളടക്കം ആപ്പിലൂടെ വ്യാപിക്കുന്നുണ്ട്. ടെലിഗ്രാം ആപ്പിനെ നിയന്ത്രിക്കാന്‍ കേന്ദ്ര ഏജന്‍സികളാണ് അടിയന്തരമായി ഇടപെടേണ്ടതെന്നും ഇത്തരം ആപ്ലക്കേഷനുകള്ക്ക് രാജ്യത്തെ നിയമങ്ങള്‍ ബാധകമാക്കേണ്ടത് അത്യാവിശമാണെന്നും സംസ്ഥാന പോലീസ് അറിയിച്ചു.






