
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ധമാക്ക'യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം ക്രിസ്മസ് റിലീസായി ഡിസംബര്‍ 20 ന് പുറത്തിറങ്ങും. ഗര്‍ഭിണികളായ രണ്ട് സ്ത്രീകഥാപാത്രങ്ങളും , നായകന്മാരും ഉള്‍പ്പെട്ട കൗതുകരമായ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. നിറവയറില്‍ നിക്കി ഗല്‍റാണിയെയും ഉര്‍വശിയെയും കാണാം. മുകേഷ്, അരുണ്‍ കുമാര്‍ എന്നിവരും പ്രത്യക്ഷപ്പെടുന്നുണ്ട്.
ക്രിസ്മസ് റിലീസായി കേരളത്തിലെ തിയേറ്റുകളില്‍ എത്തുന്ന ചിത്രം വമ്പന്‍ താരനിരയുമായാണ് ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നത്. ഒളിമ്പ്യന്‍ അന്തോണി ആദം എന്ന മോഹന്‍ലാല്‍ ബാലതാരമായി സിനിമയിലേക്ക് എത്തിയ അരുണ്‍ ആണ് ചിത്രത്തിലെ നായകന്. നിക്കി ഗല്‍റാണിയാണ് ചിത്രത്തിലെ നായിക.
ഒമര്‍ ലുലു തന്നെ സംവിധാനം ചെയ്ത 'ഒരു അഡാര്‍ ലൗ' എന്ന ചിത്രത്തിലും അരുണ്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സലിം കുമാര്‍, ഇന്നസെന്റ് സാബുമോന്, മുകേഷ്, ഉര്‍വശി, നേഹ, ഹരീഷ് കണാരന്, ധര്മജന് ബോള്‍ഗാട്ടി, ഷാലിന്‍ സോയ തുടങ്ങിയ വന്‍ താരനിരയാണ് ചത്രത്തില്‍ അണിനിരക്കുന്നത്. ഗുഡ്ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ നാസര്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്. സാരംഗ് ജയപ്രകാശ്, വേണു ഓവി കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഗോപി സുന്ദര്‍ സംഗീതം.






