
അര്‍ജന്റീന : കേള്‍വിത്തകരാറുള്ള കുട്ടികള്‍ക്ക് വേണ്ടി പള്ളി നടത്തിയിരുന്ന സ്കൂളില്‍ വെച്ച് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പീഡിപ്പിച്ച രണ്ട് വൈദികര്‍ക്ക് 40 വര്‍ഷത്തിലധികം തടവ് ശിക്ഷ വിധിച്ച് അര്‍ജന്റീനയിലെ കോടതി. ഹൊരാസിയോ കോര്‍ബച്ചോ നിക്കോളോ കൊരാഡി എന്നീ വൈദീകര്‍ക്കും ഇവയെ സഹായിച്ച സ്കൂളിലെ തോട്ടകാരനായ അര്‍മാന്‍ഡോ ഗോമസിനുമാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.
അര്‍ജന്റീനയിലെ മെന്‍ഡോസയിലാണ് സംഭവം. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ജന്മനാട്ടിലാണ് ഇത്തരത്തിലുള്ള സംഭവം നടന്നിരിക്കുന്നത്. 2004 നും 2016 നും ഇടയിലാണ് ഇവര്‍ കുട്ടികളെ പീഡിപ്പിച്ച് വന്നിരുന്നത്. 89 വയസുള്ള നിക്കോളോയ്ക്ക് 42 വര്‍ഷമാണ് തടവ് വിധിച്ചിട്ടുള്ളത്. ഇയാള്‍ക്ക് സഹായം ചെയ്ത് കൊടുത്ത ഗോമസിന് 18 വര്‍ഷമാണ് ശിക്ഷ. ഇയാള്‍ക്കെതിരെ നേരത്തെയും കുട്ടികളെ പീഡിപ്പിച്ചതിന് അന്വേഷണം നേരിട്ടുണ്ട്. എന്നാല്‍ തെളിവില്ലാഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ആ കേസ് തെളിയിക്കാന്‍ സാധിച്ചില്ല.
സ്കൂളിലെ ബാത്തറൂമില്‍ വെച്ചും ഡോര്‍മറ്ററിയില്‍ വെച്ചും ആണ് പെണ് വിദ്യാര്‍ത്ഥികളെയാണ് പീഡിപ്പിച്ചതായി കണ്ടെത്തിയത്. കേള്‍വിത്തകരാറുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ളതായിരുന്നു പള്ളിവക സ്കൂള്‍. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ നടക്കാതിരിക്കാന്‍ വേണ്ട് നടപടികള്‍ പള്ളിയുടെ ഭാഗത്ത് നിന്ന് ഉണ്ടയിരുന്നില്ല എന്ന് ചൂണ്ടികാട്ടിയാണ് വിധി. മൂന്നംഗ ബെഞ്ചിന്റെയൊണ് വിധി.
2016 ലാണ് പീഡനത്തെക്കുറിച്ചുള്ള വിവരം പുറത്ത് വരുന്നത്. ആരോപണങ്ങളില്‍ വാസ്തവം ഉണ്ടെന്ന് കണ്ടെത്തിയതോടെ സ്ഥാപനം അടച്ചിരുന്നു. 13 വിദ്യാര്‍ത്ഥികളാണ് വൈദികര്‍ക്കെതിരെ പരാതിയുമായി എത്തിയത്. വൈദികര്‍ക്ക് പീഡനത്തിന് സഹായം ചെയ്ത് കൊടുത്ത നാല്പ്പത്തുരണ്ട്കാരി കന്യാസ്ത്രീ കൊസാക്കോ കുമികോ നേരത്തെ കോടതയില്‍ കീഴടങ്ങിയിരുന്നു.






