
നെഞ്ചോടു ചേര്‍ന്ന് സുഖമായുറങ്ങുന്ന മകളെ ഇടത്തെകൈ കൊണ്ട് ചേര്‍ത്തു പിടിച്ചു മറ്റേ കയ്യിലെ കപ്പില്‍ നിന്നു കുടിക്കുന്ന വിനീത് ശ്രീനിവാസന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്ക്കുന്നത്. നടി ലിസിയാണ് തന്റെ ഫേസ്ബുക്കില്‍ ഈ മനോഹര ചിത്രം പങ്കുവെച്ചത്. ഇതിനകം തന്നെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
ഗായകന്, നടന്, നിര്‍മ്മാതാവ് , സംവിധായകന് ഇങ്ങനെ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചിട്ടുളള വിനീത് നല്ലൊരു അച്ഛനാണെന്നും അച്ഛമാര്ക്കെല്ലാം മാതൃകയാണെന്നും ലിസി പോസ്റ്റിലൂടെ പറയുന്നു.
ചെന്നൈയില്‍ വച്ച് ഹെലന് സിനിമയുടെ സെലിബ്രറ്റി ഷോ നടന്നിരുന്നു. സിനിമയുടെ ഇടവേളയില്‍ ലിസി പകര്‍ത്തിയതാണീ ചിത്രം.






