
ഹൃദ്രോഗ ബാധയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളായി അവശനിലയില്‍ കഴിയുന്ന നടി മോളി കണ്ണമാലിയുടെ ചികിത്സാ ചിലവ് ഏറ്റെടുത്തത് മമ്മൂട്ടിയാണ്. സമൂഹമാധ്യമത്തിലൂടെയാണ് താരം മോളിചേച്ചിയുടെ അവസ്ഥ അറിഞ്ഞത്. ഉടന്‍ തന്നെ സഹായത്തിന് എത്തുകയായിരുന്നു. ഈ വാര്‍ത്ത മലയാളികള്‍ ഒന്നടങ്കം ഈ വാര്‍ത്ത നെഞ്ചേറ്റുകയായിരുന്നു. ഈ സംബന്ധിച്ച് ഹൃദമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അനൂജ എന്ന മമ്മൂട്ടി ആരാധിക.
ഒന്നല്ല ഒരായിരം ഉമ്മ കൊടുക്കാനാണ് എനിക്ക് മോഹം അത് ഇക്കുടെ കവിളിനോ ശരീരത്തിനോ അല്ല ആ മനസിനാണ് മനസിന്റെ നന്മക്ക് ആണ്... അനുജ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
അനുജയുടെ കുറിപ്പ് വായിക്കാം :
പലരും ചോദിച്ചു എന്താണ് നീ ഇങ്ങനെ മമ്മൂക്കാ മമ്മൂക്കാ എന്നു പറഞ്ഞു നടക്കുന്നത് അതിനു ഒറ്റകാരണമേ ഉളളൂ ഇക്കാ ഒരു താരമല്ല മനുഷ്യ മനസാക്ഷി ഉളള പച്ചയായ മനുഷ്യന് അത് മാത്രമാണ് കാരണം....
ഉദാഹരണം ഇതാ ഇവിടെ ഇന്നലെ ആണ് മോളിചേച്ചിയെ കുറിച്ചുളള വാര്‍ത്തകള്‍ വീണ്ടും പുറത്തു വന്നു തുടങ്ങിയത് ഞാനും പോസ്റ്റ് ഇട്ടു അത്...
ആ പോസ്റ്റിലും ആ പാവം ചേച്ചിക് സഹായം കിട്ടാന്‍ പാടില്ല എന്ന രീതിയില്‍ കമന്റുകള്‍ വന്നിരുന്നു ...
വളരെ സങ്കടം ആയിരുന്നു അത് കേട്ടുകഴിഞ്ഞപ്പോള്‍ നിസ്സായതയെ പോലും ചോദ്യം ചെയ്യുന്നല്ലോ എന്ന്...
എന്തായാലും രാവിലെ മുതല്‍ ഇക്കാ ഫാന്‍സ് ഗ്രൂപിലെ കുഞ്ഞുങ്ങള്‍ മെസേജ് ഇട്ടുതുങ്ങിയിരുന്നു മോളി കണ്ണമാലിയുടെ ചികിത്സാചിലവ് ഇക്കാ ഏറ്റെടുത്തു എന്ന് പറഞ്ഞു...
സത്യം പറഞ്ഞാല്‍ ആദ്യം വിശ്വസിക്കാന്‍ ഒന്ന് മടിച്ചു..
അതുകൊണ്ട് തന്നെ ഉറപ്പ് ആക്കാനായി പലരോടും ചോദിച്ചു..
ഒടുവില്‍ ഇപ്പോള്‍ ഒരു വീഡിയോയില്‍ ചേച്ചി തന്നെ പറഞ്ഞു. അസുഖത്തിന്റെ ഡീറ്റെയ്ല്‍സ് എല്ലാം കൊടുത്താല്‍ മതി ചികിത്സ ചിലവ് ചെയ്തോളാം എന്ന് ഇക്കായുടെ ഓഫീസില്‍ നിന്നും പറഞ്ഞു എന്ന്...
എത്രയോ കേസുകള്‍ ഉണ്ട് ഇങ്ങനെ ചെയ്തുവരുന്നത് ഒരു ഫോട്ടോ ഇടാനോ ആരോടും ഞാന്‍ ഇത്രയൊക്കെ ചെയ്തു എന്ന് പറയാനോ മിനക്കെടാതെ നന്മയുടെ വഴിയേലൂടെ ഉളള യാത്ര..
ഒരിക്കല്‍ ഇക്കായോട് ഉളള ഇഷ്ടം പറഞ്ഞു ഉമ്മ കൊടുത്തൊരു പോസ്റ്റ് ഇട്ടപ്പോള്‍ അപമാനിക്കാന്‍ വന്നവര്‍ ഉണ്ട് ഇവിടെ അവരോടൊക്കെ ഒന്ന് പറയാം ഒന്നല്ല ഒരായിരം ഉമ്മ കൊടുക്കാനാണ് എനിക്ക് മോഹം അത് ഇക്കുടെ കവിളിനോ ശരീരത്തിനോ അല്ല ആ മനസിനാണ് മനസിന്റെ നന്മക്ക് ആണ്...
ലവ്യൂ ഇക്കാ ഒരായിരം ഉമ്മ എന്റെ ഹൃദയത്തില്‍ നിന്നും...
അനുജ






