
ഷെയ്ന് നിഗം നായകനാകുന്ന 'വെയില്' സിനിമ ഉപേക്ഷിക്കുകയാണെന്ന് നിര്‍മ്മാതാവ് ജോബി ജോര്‍ജ്. ഷെയ്ന്-ജോബി തര്‍ക്കത്തെതുടര്‍ന്ന് ഇടയ്ക്ക്വെച്ച് സിനിമയുടെ ചിത്രീകരണം മുടങ്ങുകയും തുടര്‍ന്ന് മാധ്യസ്ഥ ചര്ച്ചയിലുടെയാണ് വീണ്ടും ഷൂട്ടിങ്ങ് പുന:രാരംഭിച്ചത്. വീണ്ടും പ്രശ്നങ്ങള്‍ ഉടലെടുത്തതിനെ തുടര്‍ന്ന് ചിത്രം പാതിവഴിയില്‍ മുടങ്ങുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഷെയ്നെ വിലക്കിക്കൊണ്ട് നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയത്. തുടര്‍ന്ന് വെയില് സിനിമ ഉപേക്ഷിക്കുകയാണെന്ന് ജോബി ജോര്‍ജ് അറിയിച്ചു.
'സ്നേഹിതരെ ആദ്യമായി ഗുഡ്വില് തുടങ്ങിവെച്ച ഒരു സിനിമ, വെയില് വേണ്ട എന്ന് വെയ്ക്കുകയാണ്. ഗുഡ്വില് എല്ലായിപ്പോഴും ജനങ്ങള്‍ക്കും അസോസിയേഷനും ഒപ്പമാണ്.. കൂടെയുണ്ടാവണം സ്നേഹത്തോടെ... ജോബി ജോര്‍ജ് ഫെയ്സ്ബുക്കില്‍ കുറിച്ചത്.
ഷെയ്നുമായി ബന്ധപ്പെട്ട രണ്ട് സിനിമാ പ്രോജക്ടുകളും ഉപേക്ഷിക്കുകയാണെന്ന് നിര്‍മ്മാതാക്കളുടെ സംഘടന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. വെയില്, കുര്‍ബാനി എന്നീ ചിത്രങ്ങളാണ് വേണ്ടെന്ന് വെച്ചത്.






