
മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം ബിഗ്ബ്രദറിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷം ജനുവരിയില്‍ തീയറ്ററുകളിലെത്തും. 'ലേഡീസ് ആന്‍ഡ് ജെന്റില്മാന്' ശേഷം മോഹന്‍ലാല്‍- സിദ്ദിഖ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. 'ഹീ ഈസ് ഓണ്‍ ബോര്‍ഡ്' എന്ന കുറിപ്പോടെയാണ് മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. മോഹല്‍ലാലിന്റെ ഫേസ്ബുക്ക് പേജിലാണ് പോസ്റ്റര്‍ ആദ്യം പുറത്തുവിട്ടത്.
ചിത്രത്തില്‍ സച്ചിദാനന്ദന് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ സഹോദരന്മാരായി അനൂപ് മേനോനും സര്‍ജാനോ ഖാലീദും എത്തുന്നു. ബോളിവുഡ് താരം സല്മാന് ഖാന്റെ സഹോദരന് അര്‍ബാസ് ഖാനും ബിഗ് ബ്രദറിലുണ്ട്. വേദാന്തം ഐ.പി.എസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അര്‍ബാസ് അവതരിപ്പിക്കുന്നത്.
സിദ്ദിഖ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്വ്വഹിച്ചിരിരിക്കുന്നത്. ജിത്തു ദാമോദര്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ദീപക് ദേവാണ്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.






