
ഹൈദരാബാദ്: തന്റെ മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയവരെ ജീവനോടെ കത്തിക്കണമെന്ന് കൊല്ലപ്പെട്ട വെറ്റിനറി ഡോക്ടറുടെ അമ്മ. എന്റെ മകള്‍ നിരപരാധിയായിരുന്നു. സഹോദരിയെ ഫോണില്‍ വിളിച്ച് അപരിചിചതര് തന്റെ കേടായ ബൈക്ക് നന്നാക്കാനെത്തിയതും തനിക്ക് ഭയമാകുന്നുവെന്നും പറഞ്ഞത് ഞങ്ങള്‍ അറിഞ്ഞില്ല. ഒരു തെറ്റും ചെയ്യാത്ത മകളെ ക്രൂരമായി കൊലപ്പെടുത്തിയവരെ ജീവനോടെ കത്തിക്കണം.
പോലീസും ഞങ്ങളെ ബുദ്ധിമുട്ടിച്ചു. മകളെ കാണാനില്ലെന്ന പരാതിയുമായി മൂത്ത മകള്‍ ആര്‍ജിഐഎ പോലീസ് സ്റ്റേഷനിലാണ് ആദ്യം എത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് മകള്‍ ഗച്ചിബൗളിലേക്ക് പോയെന്നും പിന്നീട് തിരിച്ചെത്തിയില്ലെന്നുമാണ് പറഞ്ഞത്. പോലീസ് കുറച്ച് കൂടി ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ മകള്‍ രക്ഷപെടുമായിരുന്നു. ഷംഷബാദ് പോലീസ് സ്റ്റേഷനിലേക്ക് പോകാനാണ് ആര്‍ജിഐഎ പോലീസ് പറഞ്ഞത്. ഒരു പോലീസ് സ്റ്റേഷനില്‍ നിന്നും അടുത്തിടത്തേയ്ക്ക് എത്താന്‍ മൂന്നുമണിക്കൂര്‍ സമയമെടുത്തു. നിര്‍ണായക സമയമാണ് നഷ്ടപ്പെട്ടതെന്നും അമ്മ കുറ്റപ്പെടുത്തി.
അതേസമയം കൊല്ലപ്പെട്ട യുവതിയുടെ സഹോദരി പരാതിയുമായി എത്തിയ ഉടനെ നടപടിയെടുത്തെന്ന് ഹൈദരാബാദ് പോലീസ് കമ്മീഷ്ണര്‍ വി സി സജ്ജനാര്‍ പറഞ്ഞു. പരാതി കിട്ടിയ ഉടനെ സമീപത്തെ എല്ലാ പോലീസ് സ്റ്റേഷനിലേക്കും വിവിരം കൈമാറിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഡോക്ടറുടെ കൊലപാതകത്തെ തുടര്‍ന്ന് തെലങ്കാനയിലെ വിവിധ പോലീസ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ പ്രക്ഷോഭം നടന്നു. പ്രതികളെ കോടതിയേക്ക് കൊണ്ടുപോകും വഴി ആളുകള്‍ തടിച്ചുകൂടി. പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കും വരെ പ്രക്ഷോഭം തുടരുമെന്നും സമരക്കാരിലൊരാള്‍ പറഞ്ഞു. പ്രതികള്‍ക്ക് നിയമ സഹായം നല്‍കില്ലെന്ന് മെഹബൂബ്നഗര് ബാര്‍ കൗണ്‍സില്‍ അറിയിച്ചു.






