
സാഹിത്യകാരന് ഉറൂബിന്റെ ചെറുകഥ 'രാച്ചിയമ്മ' സിനിമയാകുന്നു. രാച്ചിയമ്മയായി എത്തുന്നത് പാര്‍വതി തിരുവോത്ത് ആണ്. ആസിഫ് അലിയാണ് നായകവേഷം ചെയ്യുന്നത്. ഛായാഗ്രാഹകന്‍ വേണുനാണ് ചിത്രം സംവിധാനം ചെയ്യുന്ത്. തിരക്കഥ രചിക്കുന്നതും വേണുവാണ്.
ചിത്രത്തിന്റെ ചിത്രീകരണം ഡിസംബര്‍ മൂന്നിന് പീരുമേട്ടില്‍ തുടങ്ങാനിരിക്കുകയാണ്. വിവിധ സംവിധായകര്‍ ചേര്‍ന്ന് ഒരുക്കുന്ന ആന്തോളജി വിഭാഗത്തിലുള്ള സിനിമയിലൊന്നാണിത്. 1969ല്‍ പ്രസിദ്ധീകരിച്ച ചെറുകഥയാണിത്. പി.കെ പ്രൈമാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ആന്തോളജി വിഭാഗത്തിലെ മറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത് ആഷിക് അബു, രാജീവ് രവി, ജയ്.കെ എന്നിവര്‍ ചേര്‍ന്നാണ്. ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പെണ്ണും ചെക്കനും എന്നാണ്. ഉണ്ണി ആര് ആണ് ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രാഹണം ഷൈജു ഖാലിദ് ആണ്.






