
ന്യൂഡല്‍ഹി: രാജ്യത്തെ നിരത്തുകളില പുതിയതായി ഇറക്കുന്ന വാഹനങ്ങള്‍ക്ക് അതിസുരക്ഷ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാക്കുന്നു. പുതിയ വാഹനങ്ങള്‍ രജിസ്റ്റ്ര് ചെയ്ത് 15 ദിവസത്തിനുള്ളില്‍ അതിസുരക്ഷ നമ്പര്‍ പ്ലേറ്റ് നല്‍കണമെന്ന വ്യവസ്ഥയാണ് കേന്ദ്രം കര്‍ശനമാക്കുന്നത്. ഏപ്രില്‍ മുതല്‍ നിര്‍മ്മിക്കുന്ന വാഹനങ്ങള്‍ക്കാണ് അതിസുരക്ഷ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.
എന്നാല്‍ അതിനു മുമ്പുള്ള വാഹനങ്ങള്‍ക്ക് നിലവിലെ നമ്പര്‍ പ്ലേറ്റ് തന്നെ ഉപയോഗിക്കാമെന്നാണ് വ്യവസ്ഥ. 'വാഹന്‍' വെബ്സൈറ്റില്‍ നിന്നാണ് സ്ഥിരം രജിസ്ട്രേഷന് നമ്പര്‍ അനുവദിക്കുന്നത്. ഈ നമ്പര്‍ രേഖപ്പെടുത്തി വാഹനനിര്‍മ്മാതാവാണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നല്‍കേണ്ടത്. അതിനാല്‍ വാഹന നിര്‍മ്മാതാക്കള്‍ ഏര്‍പ്പെടുത്തിയ അംഗീകൃത ഏജന്‍സികളാണ് നിലവില്‍ നമ്പര്‍ പ്ലേറ്റ് നല്കവരുന്നത്.
ഇനിമുതല്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നല്കുന്നതില് വീഴ്ച വരുത്തിയാല്‍ വാഹനം വിറ്റ ഡീലര്‍മാര്‍ക്കുള്ള സേവനങ്ങള്‍ തടയും. റദ്ദാക്കപ്പെട്ട താത്്ക്കാലിക രജിസ്ട്രേഷന് നമ്പരുകള്‍ ഘടിപ്പിച്ച വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്നാണ് നടപടികള്‍ കേന്ദ്രം കര്‍ശനമാക്കിയത്.






