
അജു വര്‍ഗീസ് നായകനായെത്തുന്ന സാജന് ബേക്കറി സിന്‍സ് 1962 റാന്നിയില്‍ ചിത്രീകരണം ആരംഭിച്ചു. അരുണ്‍ ചന്തു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖം രഞ്ജിത മേനോന് നായികയാകുന്നു. ഗണേഷ് കുമാര്‍, ജാഫര്‍ ഇടുക്കി, ലെന, ഗ്രേസ് ആന്റണി എന്നീ പ്രമുഖ താരങ്ങള്‍ക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
അജു വര്‍ഗീസും അരുണ്‍ ചന്തുവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഗുരുപ്രസാദ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു. സംഗീതം പ്രശാന്ത് പിള്ള, എഡിറ്റര്‍- അരവിന്ദ് മന്മദന്, കല-എം ബാവ.
ഗോകുല്‍ സുരേഷും ധ്യാന്‍ ശ്രീനിവാസനും അഭിനയിച്ച സായാഹ്ന വാര്‍ത്തകള്‍ എന്ന ചിത്രത്തിന്റെ സംവിധായകനാണ് അരുണ്‍ ചന്തു. ലൗ ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം ഫന്റാസ്റ്റിക് ഫിലിംസിന്റെയും എം സ്റ്റാര്‍ ലിറ്റില്‍ കമ്മ്യൂണിക്കേഷന്റേയും ബാനറില്‍ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് സാജന് ബേക്കറി സിന്‍സ് 1962 നിര്‍മ്മിക്കുന്നത്. സഹനിര്‍മ്മാതാവ് അനീഷ് മേനോനാണ്.
അജു വര്‍ഗസ് നായകനായ കമല എന്ന ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. രഞ്ജിത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കേരള തമിഴ്നാട് ബോര്‍ഡറായ അറുകാണിയില്‍ പുഴയോടും കാടിനോടും ചേര്‍ന്ന പ്രദേശത്താണ് കമല എന്ന ചിത്രത്തിന്റെ കഥ നടക്കുന്നത്.






